Cini News Featured Malayalam

ചിത്രികരണം മാറ്റിവച്ചു

ദേശാടന പക്ഷികൾ സിനിമ കൂട്ടായ്മയിൽ മനോജ്‌ പയ്യോളിയുടെ കഥക്ക് ബാബു ആലുവ തിരക്കഥയും സംഭാഷണവും എഴുതിയ ശ്രി പ്രവീൺ, ശ്രി നവീൻ, സവിത പയ്യോളി, സജിനി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന നാടോടികളുടെ കഥ പറയുന്ന OTT ചലച്ചിത്രത്തിന്റെ ചിത്രികരണം കോഴിക്കോട്, കൊയിലാണ്ടി, പയ്യോളി ഭാഗങ്ങളിലായി നടക്കേണ്ടുന്ന ചിത്രികരണം പ്രദേശത്തെ ഉയർന്ന കോവിഡ് ഭീഷണിയും മഴയും കാരണം നീട്ടിവച്ചു. ഈ ചിത്രത്തിന്റെ സംവിധാനം സജിനി ചാലക്കുടിയും, ക്യാമറ ശ്രീജിത്ത്‌ ആയൂരും നിർവഹിക്കുന്നു. പുതുമുഖങ്ങൾക്ക് പ്രധാന്യം കൊടുത്തു കൊണ്ട് ചെയ്യുന്ന […]

Cini News Featured Malayalam

” സതീശന്റെ മോന്‍ ” പൂജ കഴിഞ്ഞു

ഫ്യൂച്ചര്‍ ഫിലിംസിന്റെ ബാനറില്‍ നവാഗതനായ രാഹുല്‍ ഗോപാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സതീശന്റെ മോന്‍’ എന്ന മലയാള സിനിമയുടെ പൂജ കഴിഞ്ഞു. ചിങ്ങം ഒന്നിന് പാലക്കാട് തലച്ചിലവന്‍ ക്ഷേത്രത്തില്‍ വെച്ച് സിനിമ നിര്‍മതാവ് നൗഷാദ് ആലത്തൂരിന്റെയും സാങ്കേതിക പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സെപ്റ്റംബര്‍ ആദ്യ വാരം പാലക്കാടും പരിസര പ്രദേശങ്ങളിലും ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ വിയാന്‍, ജോമോന്‍ ജോഷി, അരുണ്‍ തേക്കിന്‍ക്കാട്, സുഖില്‍ ഉണ്ണികൃഷ്ണന്‍, കര്‍ത്തവ്യ മോഹന്‍, അജിത്ത് കൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതോടൊപ്പം […]

Cini News Featured Malayalam

മലയാള ഭാഷാ പിതാവിൻ്റെ ജീവിതം “തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ ” ടൈറ്റില്‍ റിലീസ് ചെയ്തു

മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛന്റെ ജീവചരിത്രം സിനിമയാക്കുന്നു. “തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് സജിന്‍ലാല്‍ ആണ്. ചിത്രത്തിൻ്റെ ടൈറ്റില്‍ പോസ്റ്റർ റിലീസ് ചെയ്തു. മലയാളത്തിലെ പ്രമുഖരായ ഇരുപതോളം പേരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. പൂര്‍ണമായും സംഗീതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ എന്ന സിനിമ ഒരുക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു. എഴുത്തച്ഛന്റെ ജീവിതകാലം കൂടുതലും ഗാനങ്ങളിലൂടെയാണ് വര്‍ണ്ണിക്കുന്നത്. കുറച്ചു നാളുകള്‍ക്കു ശേഷമാണ് മലയാളത്തില്‍ […]

Cini News Latest News Malayalam Tamil

സായി പല്ലവി അഭിനയമികവിന്റെ ശാലീന സൗന്ദര്യം

പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള വേഷങ്ങളും വിനോദ കഥാപാത്രങ്ങളും വരുമ്പോൾ സൗത്ത് സിനിമയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് സായ് പല്ലവി. പ്രേമം സിനിമയിൽ മലർ ആയി അരങ്ങേറ്റം കുറിച്ചതിന് ശേഷം അഞ്ച് വർഷത്തിനുള്ളിൽ, അവരുടെ നിഷ്കളങ്കമായ ഭാവങ്ങൾ, ശാലീന സൗന്ദര്യം, നൃത്ത പാടവം അഭിനയത്തിലെ അനായാസത എന്നിവകൊണ്ട് സായി പല്ലവി തനിക്കു മാത്രം അവകാശപ്പെടാവുന്ന ഒരിടം സിനിമയിൽ സൃഷ്ടിച്ചു. മലയാളത്തിൽ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച അവർ, എം‌.ബി‌.ബി‌.എസ് ചെയ്‌യുന്നതൊന്നിടോപ്പം 2017 ൽ ശേഖർ കമ്മുലയുടെ തെലുങ്ക് ചിത്രമായ ഫിഡ […]

Cini News Featured Malayalam Movie Songs

പ്ലാസ്റ്റിക് മീനുകൾ – ഫെസ്റ്റിവൽ മൂവി ഓഡിയോ ലോഞ്ച്

ഫെസ്റ്റിവൽ മൂവി –  പ്ലാസ്റ്റിക് മീനുകൾ എന്ന മലയാളം സിനിമയുടെ ഓഡിയോ ലോഞ്ചിങ് 01/02/2021 ന് ആലപ്പുഴ കലവൂർ ക്രീം കോർണ്ണർ ഗാർഡനിൽ വച്ച് മലയാള സിനിമാ സംഗീത ലോകത്തിന്റെ അനുഗ്രഹമായ വിദ്യാധരൻ മാഷ് നിർവഹിച്ചു. കുറത്തിയാടന്റെയും ഡോക്ടർ പ്രേം കുമാർ വെഞ്ഞാറമൂടിന്റെയും വരികൾക്ക് വിനോദ് നീലാംബരി സംഗീതം നൽകിയിരിക്കുന്നു. വിനോദ് നീലാംബരിയും സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ ശുഭയുമാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഡ്രീം ആരോ പ്രോഡക്ഷൻസിന്റെ ബാനറിൽ സഞ്ജയ്‌ നായർ കഥയും സംവിധാനവും […]

Cini News Featured

സി. ഹോം. സിനിമ

സിനിമാപ്രേമികൾക്ക് ഒരു സന്തോഷവാർത്തയുമായി സി. ഹോം. സിനിമ എന്ന പുതിയൊരു പ്രസ്ഥാനം രൂപപ്പെട്ടിരിക്കുകയാണ്. ഇവരുടെ പ്ലാറ്റ്ഫോമിലൂടെ ചലച്ചിത്രങ്ങൾ റിലീസ് ചെയ്യാനും പ്രേക്ഷകർക്ക് കണ്ടാസ്വദിക്കാനും കഴിയും. നിങ്ങൾക്കിഷ്ടമായ സിനിമകൾ ഓൺലൈനായോ നിങ്ങളുടെ കേബിൾ ടി.വിയിലോ കാണാനാകുന്ന രീതിയിലാണ് സി. ഹോം. സിനിമയുടെ വരവ്. 200 രൂപ മുടക്കിയാൽ നിങ്ങൾക്കിഷ്ടമായ സിനിമകൾ 48 മണിക്കൂറിനുള്ളിൽ കാണാനാകുമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. നിർമ്മാതാക്കൾക്ക് നൂറുശതമാനം ലാഭമാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. ലോകമലയാളികൾക്ക് എവിടെയിരുന്നും സിനിമകൾ സൗകര്യപ്രദമായ സമയത്ത് കാണാനാകുമെന്നതാണ് സി. ഹോം. സിനിമയുടെ […]

Cini News Featured Shows

അഭിനയപ്രതിഭയായ പെയിൻ്റിംഗ് തൊഴിലാളി

ഇത് ഷിബു ഇച്ഛംമഠം. മുഹമ്മയിലെ ഒരു സാധാരണ പെയിൻ്റിംഗ് തൊഴിലാളിയാണ് ഇദ്ദേഹം. ഏറെ ശ്രദ്ധേയമായ ‘ആരാച്ചാർ’ എന്ന ഏകാംഗ നാടകത്തിലൂടെ മലയാളി മനസ്സിൽ കുടിയേറി. ആരാച്ചാരും വർണ്ണക്കുടയുമടക്കം നിരവധി ഏകാംഗ നാടകങ്ങളും, മലയാളി ടി.വി. പ്രേക്ഷകർ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയ ‘തട്ടീം മുട്ടീം’ അടക്കം ചില പരമ്പരകളും ഷിബുവിൻ്റെ അഭിനയമികവിനെ അടയാളപ്പെടുത്തിയിട്ടുണ്ട്. സിനിമാമോഹം മനസ്സിൽ സൂക്ഷിക്കുന്ന ഷിബു ഇച്ഛംമഠം ഇന്നല്ലെങ്കിൽ നാളെ അഭ്രപാളിയിലെ അനിവാര്യതയായി മാറുകതന്നെ ചെയ്യും.