Cini News Featured

സി. ഹോം. സിനിമ

സിനിമാപ്രേമികൾക്ക് ഒരു സന്തോഷവാർത്തയുമായി സി. ഹോം. സിനിമ എന്ന പുതിയൊരു പ്രസ്ഥാനം രൂപപ്പെട്ടിരിക്കുകയാണ്. ഇവരുടെ പ്ലാറ്റ്ഫോമിലൂടെ ചലച്ചിത്രങ്ങൾ റിലീസ് ചെയ്യാനും പ്രേക്ഷകർക്ക് കണ്ടാസ്വദിക്കാനും കഴിയും.

നിങ്ങൾക്കിഷ്ടമായ സിനിമകൾ ഓൺലൈനായോ നിങ്ങളുടെ കേബിൾ ടി.വിയിലോ കാണാനാകുന്ന രീതിയിലാണ് സി. ഹോം. സിനിമയുടെ വരവ്.

200 രൂപ മുടക്കിയാൽ നിങ്ങൾക്കിഷ്ടമായ സിനിമകൾ 48 മണിക്കൂറിനുള്ളിൽ കാണാനാകുമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. നിർമ്മാതാക്കൾക്ക് നൂറുശതമാനം ലാഭമാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്.

ലോകമലയാളികൾക്ക് എവിടെയിരുന്നും സിനിമകൾ സൗകര്യപ്രദമായ സമയത്ത് കാണാനാകുമെന്നതാണ് സി. ഹോം. സിനിമയുടെ സവിശേഷത.

Leave a Reply