biju-menon-about-samyuktha-varma-s-comeback-in-cinema
Featured Malayalam

സംയുക്തയ്ക്കൊപ്പം ഇനി ഒരുമിച്ചഭിനയിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ബിജു മേനോന്‍, കാരണം എന്താണെന്നറിയുമോ

ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും മികച്ച കെമിസ്ട്രി പുറത്തെടുത്ത താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. ഇരുവരും ഒരുമിച്ചഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള സംയുക്ത വര്‍മ്മയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഇതേക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ വ്യക്തമായ സൂചന നല്‍കാതെ ഒഴിഞ്ഞു മാറുകയാണ് ഇരുവരും.

അഭിമുഖങ്ങളിലെല്ലാം ഈ ചോദ്യം ഇരുവരും നേരിട്ടിട്ടുണ്ട്. മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചുവരുമെന്ന് സംയുക്ത തന്നെ വ്യക്തമാക്കിയിരുന്നു. ബിജു മേനോന്റെ ചിത്രമായ സാള്‍ട്ട് മാഗോ ട്രീയിലേക്ക് താരത്തെ പരിഗണിച്ചിരുന്നു. എന്നാല്‍ താരത്തിന് ഈ വേഷം സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. സംയുക്തയുടെ തിരിച്ചുവരവിനെക്കുറിച്ച് ബിജു മേനോന്‍ പറഞ്ഞതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇതേക്കുറിച്ച് മനസ്സു തുറന്നത്.

പ്രണയിച്ച് വിവാഹിതരായ താരദമ്പതികള്‍

മഴ, മേഘമല്‍ഹാര്‍ , മധുരനൊമ്പരക്കാറ്റ് തുടങ്ങിയ സിനിമകള്‍ ചിത്രീകരിക്കുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും പ്രണയിക്കുകയായിരുന്നു. തുടക്കത്തിലെ എതിര്‍പ്പുകളെ അനുകൂലമാക്കി മാറ്റി ഇരുവരും വിവാഹിതരാവുകയും ചെയ്തു. സിനിമയിലെ അതേ കെമിസ്ട്രി തന്നെ ഇവര്‍ ജീവിതത്തിലും നിലനിര്‍ത്തുന്നത്.

സിനിമയോട് ബൈ പറഞ്ഞു

സിനിമയോട് ബൈ പറഞ്ഞു

പതിവ് പോലെ തന്നെ വിവാഹ ശേഷം കുടുംബ കാര്യങ്ങളുമായി സംയുംക്ത വര്‍മ്മയും സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. രണ്ട് പേരും അഭിനയിക്കുന്നതിനിടയില്‍ കുടുംബ ജീവിതം സ്മൂത്തായി പോവില്ലെന്ന ധാരണയായിരുന്നില്ല താരത്തെ പിന്‍വലിച്ചത്. മറിച്ച് സിനിമയ്ക്ക് അപ്പുറത്തുള്ള താല്‍പര്യങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കിയാണ് താരം മുന്നേറിയത്.

തിരിച്ചുവരവ് കാത്ത് ആരാധകര്‍

സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലെല്ലാം താരം തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. അതുകൊണ്ട് തന്നെ എന്നും ആരാധകര്‍ തിരക്കിയിരുന്ന കാര്യവും തിരിച്ചുവരവിനെക്കുറിച്ചായിരുന്നു. നല്ല കഥാപാത്രത്തെ ലഭിച്ചാല്‍ തിരിച്ചുവരുമെന്ന് ഇരുവരും ഉറപ്പ് തന്നിരുന്നു. എന്നാല്‍ അതെന്ന് സംഭവിക്കുമെന്നറിയാനായുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്.

യോഗാ പഠനവുമായി തിരക്കിലാണ്

യോഗാ പഠനവുമായി ബന്ധപ്പെട്ട തിരക്കിലാണ് സംയു്കത വര്‍മ്മ.യോഗ ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. യോഗയില്‍ ഉപരി പഠനം നടത്തി ഓരോ ലെവലും കഴിഞ്ഞ് മുന്നേറുമ്പോഴും ഒരിക്കല്‍പ്പോലും തന്നെ യോഗ ചെയ്യാന്‍ സംയുക്ത നിര്‍ബന്ധിച്ചിട്ടില്ലെന്ന് ബിജു മേനോന്‍ പറയുന്നു. തന്റെ അലസതയെക്കുറിച്ച് കൃത്യമായി അറിയാവുന്നതിനാലാണ് നിര്‍ബന്ധിക്കാത്തത്.

മടിയനെന്ന ചീത്തപ്പേരുണ്ട്

മടിയനെന്ന ചീത്തപ്പേരുണ്ട്

പൊതുവെ മടിയനെന്ന ചീത്തപ്പേര് തനിക്കുണ്ട്. മമ്മൂക്കയാണ് ഈ അലങ്കാരം ആദ്യമായി ചാര്‍ത്തിത്തന്നത്. തന്റെ കണ്ണില്‍ നോക്കുമ്പോള്‍ താന്‍ എന്നും ജോലി ചെയ്യുകയാണെന്നും താരം പറയുന്നു. ജിമ്മില്‍ പോവാനും വര്‍ക്കൗട്ട് ചെയ്യാനുമൊന്നും ബിജു മേനോന് അത്ര താല്‍പര്യമില്ല. ഇതേക്കുറിച്ചാണ് മമ്മൂട്ടി പറഞ്ഞത്.

സംയുക്തയ്ക്കും മടിയാണ്

സിനിമയിലേക്ക് തിരിച്ച് വരുന്നതുമായി ബന്ധപ്പെട്ട് സംയുക്തയും മടി കാണിക്കുകയാണ്. യോഗ പഠനവുമായി മുന്നേറാനാണ് തീരുമാനം. തിരിച്ചുവരവില്‍ ഒരുമിച്ച് അഭിനയിക്കണമെന്നൊക്കെ ഇടയ്ക്ക് പറയാറുണ്ട്. പ്രേക്ഷകരും ഇതാഗ്രഹിക്കുന്നുണ്ട്. പരസ്യത്തില്‍ ഇരുവരേയും ഒരുമിച്ച് കണ്ടിരുന്നുവെങ്കിലും സിനിമയ്ക്കായി ഒരുമിക്കുമോയെന്നും അവര്‍ ചോദിച്ചിരുന്നു.

ഇനി ഒരുമിച്ച് അഭിനയിക്കുമ്പോള്‍

ഇനി ഒരുമിച്ച് അഭിനയിക്കുമ്പോള്‍

ഇനി ഒരുമിച്ച് അഭിനയിക്കുന്നത് അത്ര സുഖമായിരിക്കില്ല. പ്രധാനപ്പെട്ട ഡയലോഗുകളൊക്കെ പറയുമ്പോള്‍ മുഖത്ത് നോക്കിയാല്‍ ചിരി വരും. എന്‍ഗേജ്‌മെന്റ് കഴിഞ്ഞതിന് ശേഷമായിരുന്നു മേഘമല്‍ഹാറില്‍ അഭിനയിച്ചത്. ആ സിനിമ ഇപ്പോള്‍ കാണുമ്പോള്‍ ഉടന്‍ തന്നെ ചാനല് മാറ്റും. സ്വന്തം അഭിനയം കാണുമ്പോഴാണ് ബോറായി തോന്നുന്നതെന്നും ബിജു മേനോന്‍ പറയുന്നു.

പ്രധാന താരങ്ങള്‍ക്കൊപ്പമെല്ലാം

മോഹന്‍ലാലിനും ജയറാമിനും ദിലീപിനുമൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. കേവലം 18 ചിത്രങ്ങളിലേ വേഷമിട്ടിട്ടുള്ളൂവെങ്കിലും മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. ദിലീപിനോടൊപ്പം കുബേരനില്‍ അഭിനയിച്ചതിന് ശേഷം പിന്നീട് സംയുക്ത വര്‍മ്മയെ സിനിമയില്‍ കണ്ടിട്ടില്ല. സംയുക്തയുടെ തിരിച്ചുവരവിനായി ഇന്നും പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.

Leave a Reply