ഇതാണ് തിരിച്ചു വരവ് .. വാര്‍ത്ത ശരിയാണ് .. ഭാവന നായികയായി എത്തുന്നു .. പൃഥ്വിരാജ് നായകനായി എത്തുന്ന “ആദം” എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ഭാവന തന്നെയാകും നായികയെന്ന് സംവിധായകന് ജിനു എബ്രഹാം അറിയിച്ചു. പൃഥ്വിരാജ്-ശശികുമാര്‍ ചിത്രമായ മാസ്റ്റേഴ്സിന്റെ തിരക്കഥാക്കൃത്തായ ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദം. കേരളത്തിലും സ്കോട്ട്ലന്റിലുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.
ചിത്രം ചെയ്യാന്‍ ഭാവനയ്ക്ക് തുടക്കത്തില്‍ മടി കാണിച്ചുവെങ്കിലും ധൈര്യസമേതം സിനിമ ചെയ്യാന്‍ നിരവധി സുഹൃത്തുക്കള്‍ പറഞ്ഞതോടെയാണ് നടി വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നത്.
ശ്യാമപ്രസാദിന്റെ ഇവിടെ എന്ന ചിത്രത്തിനു ശേഷം പൃഥ്വിയും ഭാവനയും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ആദം.
റൊമാന്റിക് എന്റര്‍ടെയ്നറായ ചിത്രത്തില്‍ ആദം ജോണ്‍ പോത്തനെന്ന പാലാക്കാരനായ പ്ലാന്ററുടെ വേഷത്തിലാണ് പൃഥ്വി . നരേനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രം അഭിനയിക്കുന്നത്. റോബിന്ഹുഡിനുശേഷം ഇവര്‍ മൂന്നുപേരും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ആദം.