നടി ഭാവനയും കന്നഡ സിനിമയിലെ ിര്മാതാവ് നവീനുമായുള്ള വിവാഹം ഒക്റ്റോബര്‍ 27ന് തൃശൂരില്‍വെച്ച് നടക്കും. ഈ വര്‍ഷം മാര്‍ച്ച് 9ന് ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
ഏതാനും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും 2014ല്‍ തന്നെ വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ സിനിമാ തിരക്കുകളും ഭിവനയുടെ അച്ഛന്റെ മരണമുള്‍പ്പടെയുള്ള കുടുംബപരമായ തടസങ്ങളും കാരണം വിവാഹം നീണ്ടുപോകുകയായിരുന്നു. ഭാവന അഭിനയിച്ച കന്നഡ ചിത്രം റോമിയോ യുടെ നിര്‍മാതാവ് ആയിരുന്നു നവീന്‍. റോമിയോയുടെ സെറ്റില്‍വെച്ചാണ് ഇരുവരും അടുക്കുന്നത്.
