പ്രേക്ഷക ഹൃദയം കവര്‍ന്ന ബാഹുബലിയിലെ ദേവസേന എന്ന കഥാപാത്രത്തിന് ശേഷം അനുഷ്ക നായികയായി എത്തുന്ന ചിത്രമാണ് ഭാഗമതി. അനുഷ്ക ഷെട്ടി ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ഹൊറര്‍ ചിത്രം സംവിധാനം ചെയ്യുന്നത് ജി അശോകാണ്. കേരളത്തിലും വിജയം നേടിയ അരുന്ധതിക്ക് ശേഷം അനുഷ്ക നായികയാകുന്ന ഹൊറര്‍ ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് നായകന്.ഭയം ജനിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭിത്തിയോട് ചേര്‍ത്ത് ആണി തറച്ച ഇടം കൈയും വം കൈയില്‍ ചുറ്റികയുമായി നില്ക്കുന്ന അനുഷ്കയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. സ്വന്തം കൈയിലേക്ക് ആണി അടിക്കുന്ന ഭീതിജനകമായ രംഗം ടീസറിലും കാണാം. 36 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജനതാ ഗാരേജ് എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന് അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടെയാണ് ഭാഗമതി. ചിത്രം അടുത്ത വര്‍ഷം തിയറ്ററിലേക്ക് എത്തും.