Feature

ലോ അക്കാദമിയില്‍ പഠിച്ച ബാലചന്ദ്രമേനോന് പറയാനുള്ളത്….

തിരുവനന്തപുരം ലോ അക്കാദമിയും ലക്ഷ്മി നായരുടെ രാജിയും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ സമരവുമെല്ലാം വാര്‍ത്തകളില്‍ ഇടം പിടിക്കുകയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ വക്കീല്‍ കുപ്പായവും ധരിച്ച്‌ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ എല്ലാവര്‍ക്കും മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. വക്കീല്‍ കുപ്പായം ഈ സാഹചര്യത്തില്‍ ധരിച്ചതിന്റെ ഔചിത്യം എന്തെന്നാല്‍……….. കാണിച്ച്‌ സമര്‍ത്ഥിക്കാന്‍ സംവിധായകനാവണം………… പറഞ്ഞു സമര്‍ത്ഥിക്കാന്‍ വക്കീലാകണം……… ഇങ്ങനെയൊരു പ്രേരണയുള്ളത് കൊണ്ടാകാം താന്‍ നിയമ ബിരുദം നേടുന്നതെന്നാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്.

22 വയസ്സ് കഴിഞ്ഞപ്പോള്‍ താന്‍ സംവിധായകന്റെ മെഗാഫോണ്‍ കൈയിലെടുത്തപ്പോള്‍ വക്കീലിന്റെ കുപ്പായമണിയാന്‍ നീണ്ട 25 വര്‍ഷങ്ങള്‍ വേണ്ടി വന്നത് താനും തന്റെ ചുറ്റുപാടുകളും തമ്മില്‍ നടത്തിയ നിയമ യുദ്ധത്തിന്റെ ഒരു ഉദാഹരണമാണെന്നും അദ്ദേഹം പറയുന്നു.

തന്റെ ജീവിതത്തില്‍ വെറുതെയൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നും ആരെയെങ്കിലും സഹായത്തിനു വിളിച്ചാല്‍ അവരുടെ പ്രവര്‍ത്തികള്‍ നേരിട്ടും അല്ലാതെയും തനിക്കിട്ടു പണി തന്നിരുന്നതായും ബാലചന്ദ്രന്‍ പറയുന്നു.

താന്‍ യോഗ്യനാണെന്ന് പറഞ്ഞവര്‍ തന്നെ തന്റെ പേരിന്റെ നീളക്കൂടുതല്‍ കാരണം അവസാനം ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് പറയുന്നത് തനിക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു. നിയമ ബിരുദം സ്വന്തമാക്കാന്‍ തനിക്കൊരുപാട് പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു.

തിരുവനന്തപുരം ലോ അക്കാഡമിയില്‍ സായാഹ്ന കോഴ്സിലാണ് താന്‍ പഠിച്ചിരുന്നത്. പരീക്ഷ അടുത്തെത്തുമ്ബോള്‍ മാത്രം ഉണ്ടായ ചില മരണങ്ങള്‍………കല്ല്യാണങ്ങള്‍……….അങ്ങനെ ഏറ്റവുമൊടുവില്‍ എല്ലാം ഒന്നൊത്തു വന്നപ്പോള്‍ തന്നെ തേടിവന്നത് ആരോഗ്യപ്രശ്നങ്ങള്‍ ആയിരുന്നു. തന്നെ നിലം പരിശാക്കാന്‍ പലരും ആവുന്നത്ര എല്ലാവരും നന്നേ കിണഞ്ഞു പരിശ്രമിച്ചതായും ദൈവാനുഗ്രഹത്തിന്റെ ആനുകൂല്യത്തില്‍ മാത്രമാണ് താന്‍ ഒടുവില്‍

2012 ല്‍ വക്കീലായതെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു.

അതിനുശേഷം രണ്ടാഴ്ച്ച മുമ്ബാണ് താന്‍ ആ കോട്ടും ഗൗണും എടുത്തണിയുന്നതെന്നും ബാലചന്ദ്രന്‍ പറയുന്നു. പിന്നീട് അപ്രതീക്ഷമായൊരു ഫോട്ടോ സെഷന്‍ ആയിരുന്നെന്നും ഫോട്ടോ എടുക്കാന്‍ വന്ന നവീന്‍ എന്ന് പേരുള്ള പയ്യന്‍ കരുതിയിരുന്നത് തന്നെ ഏതോ സിനിമയ്ക്ക് വേണ്ടിയായിരുന്നുവെന്നാണ്. വക്കീലിന്റെ വേഷഭൂഷകളില്‍ പിശക് വരാതിരിക്കാനായി നിയമ പഠനകാലത്ത് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്ന അഡ്വക്കേറ്റ് ശങ്കരന്‍ കുട്ടിയെയും താന്‍ കൂട്ടിനു കൊണ്ടുപോയിരുന്നു.

വിളംബരം എന്ന സിനിമയില്‍ താനൊരു മീശയില്ലാത്ത നമ്ബൂതിരിവാക്കീലായി വരുന്നതും സൈലന്‍സ് എന്ന ടീവി പരമ്ബരയില്‍ താന്‍ അനൂപ് മേനോനും ജ്യോതിര്‍മയിക്കുമൊപ്പം ഒരു ചീഫ് വക്കീലായി വരുന്നതും കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തില്‍ മമ്മൂട്ടി കഥാപാത്രത്തെ ഉപദേശിക്കുന്ന മൊയ്തു എന്ന വക്കീലായി വരുന്നതും അധികം പറയാനില്ലാത്തതിനാല്‍ കോടതിയില്‍ പോകാനോ വക്കീല്‍ ഗൗണ്‍ അണിയേണ്ടിയും വന്നില്ലെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു.

Leave a Reply