മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി അഭിനയിച്ച ആദി എന്ന ചിത്രത്തെ കുറിച്ചാണ് കഴിഞ്ഞ ഒരു രണ്ട് മൂന്നാഴ്ചയായി മലയാള സിനിമാ ലോകം സംസാരിക്കുന്നത്. ആദിയിലൂടെ പ്രണവ് വന്നു, ചിത്രം ഗംഭീര വിജയമായി.. പ്രണവ് ഹിമാലയത്തില്‍ പോയി.പ്രണവിന്റെ അരങ്ങേറ്റ വാര്‍ത്ത ഒന്ന് കെട്ടടങ്ങുമ്പോഴിതാ തമിഴകത്ത് നിന്ന് അടുത്ത ഒരു താരപുത്രന്റെ അരങ്ങേറ്റ വാര്‍ത്ത സജീവമാകുന്നു. തമിഴ് സൂപ്പര്‍ താരവും മോഹന്‍ലാലിന്റെ കടുത്ത ആരാധകനുമായ വിക്രമിന്റെ മകന്റെ അരങ്ങേറ്റത്തെ കുറിച്ചാണ് പറയുന്നത്.ഗോസിപ്പുകള്ക്കൊടുവില് അങ്ങനെ ധ്രുവ് അഭിനയാരങ്ങേറ്റം കുറിയ്ക്കുകയാണ്. തമിഴിലെ പ്രശസ്ത സംവിധായകനായ ബാല ഒരുക്കുന്ന വര്‍മ എന്ന ചിത്രത്തിലൂടെയാണ് ധ്രുവിന്റെ അരങ്ങേറ്റം.ധ്രുവിന്റെ അരങ്ങറ്റ ചിത്രത്തിന് പിന്നില്‍ മുതിര്‍ന്ന സാങ്കേതിക പ്രവര്‍ത്തകരും അഭിനേതാക്കളും ഉണ്ടെന്നാണ് വാര്‍ത്തകള്‍. ദേശീയ പുരസ്കാര ജേതാവ് രാജു മുരുകനാണ് വര്‍മ എന്ന ചിത്രത്തിന് വേണ്ടി സംഭാഷണമൊരുക്കുന്നത്.
ശ്രിയ ശര്‍മയാണ് ചിത്രത്തിലെ നായിക. ജ്യോതികയും സൂര്യയും ഒന്നിച്ചഭിനയിച്ച സില്ലിന്ന് ഒരു കാതല്‍ എന്ന ചിത്രത്തിലെ ബാലതാരമാണ് ശ്രിയ. ശ്രിയ നായികയായെത്തുന്ന ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും വര്‍മയ്ക്കുണ്ട്.
അച്ഛന്റെ അഭിനയ കല മകന്റെ രക്തത്തിലും അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. നേരത്തെ ധ്രുവ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ട ഡബ്സ്മാഷ് വീഡിയോ അതിന് തെളിവാണ്.അച്ഛന് സൂപ്പര്‍സ്റ്റാറാണെന്ന് കരുതി വെറതേ അങ്ങ് കയറി വരികയല്ല ധ്രുവ്. സിനിമയെ കുറിച്ച് വ്യക്തമായി പഠിച്ചിട്ടുണ്ട്. ലണ്ടനിലെ പഠനം പൂര്‍ത്തിയാക്കിയ താരപുത്രന് അമേരിക്കല്‍ പോയി ഫിലിം മേക്കിങിനെ കുറിച്ചും പഠിച്ചിട്ടാണ് കളത്തിലിറങ്ങിയത്.
