ആസിഫ് ഇനി അല്പം സീരിയസ്സാകുന്നു. ആസിഫ് ഇനി പുതിയ ഭാവത്തില്‍ പുതിയ രൂപത്തില്‍ എത്തുകയാണ്. ആസിഫിനെ നായകനാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ആസിഫ് സീരിയസ്സായി എത്തുന്നത്. കാറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫ് തികച്ചും വ്യത്യസ്ത ലുക്കിലാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. മുഖത്ത് ഗൗരവവും ബുദ്ധി സ്ഥിരതയ്ക്ക് പ്രശ്നമുള്ളതായുമായാണ് ട്രെയിലറില്‍ ആസിഫ് എത്തുന്നത്. ആസിഫിനൊപ്പം മുരളി ഗോപിയും ചിത്രത്തില്‍ പ്രധാന വേഷത്തെ അവതരിപ്പികുന്നു. ട്രെയിലറിലുടനീളം ആസിഫും മുരളിയും തങ്ങി നില്ക്കുന്നു.
ചിത്രത്തില്‍ ആസിഫിന്റെ നായികയായി വരലക്ഷ്മിയും എത്തുന്നു. സംവിധായകന് പത്മരാജന്റെ മകന് അനന്തപത്മനാഭന് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. കാറ്റ് ആസിഫിന്റെ കെരിയര്‍ ബെസ്റ്റ് കൂടിയാണ്.