പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്ത് അഭിമുഖമായ അനുപമ പരമേശ്വരന് ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്ത് വിന്നില്‍ക്കൊടി പാറിക്കുകയാണ്. ഇപ്പോഴിതാ അനുപമ അവിടെ പിറന്നാള്‍ ആഘോഷിച്ച ചിത്രങ്ങള്‍ വൈറലാകുന്നു.
തന്റെ 22 ആം പിറന്നാള്‍ അനുപമ ആഘോഷിച്ചതിന്റെ ഫോട്ടോകളാണ് വൈറലാകുന്നത്. സായിധരം തേജ നായകനാകുന്ന ചിത്രത്തിലാണ് അനു ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാവായ കെ എസ് രാമ റാവുവാണ് അനുപമയുടെ പിറന്നാളിന് കോക്ടെയില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്.ഇതാണ് അനുപമ പരമേശ്വരന്റെ ഇരുപത്തിരണ്ടാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍.
സായിധരം തേജ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെല്ലാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു.പ്രേമം എന്ന ചിത്രത്തിലൂടെയാണ് അനുപമ പരമേശ്വരന് സിനിമാ ലോകത്തെത്തിയത്. ചിത്രത്തിലെ മേരി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും മലയാളത്തിന് പുറമെ അനുപമയ്ക്ക് പേരുണ്ടാവുകയും ചെയ്തു.പ്രേമത്തിന്റെ തെലുങ്ക് റീമേക്ക് ചെയ്തുകൊണ്ടാണ് അനുപമ തെലുങ്ക് സിനിമാ ലോകത്തേക്ക് കടന്നത്. ചിത്രം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് അനുവിന് തുടര്‍ച്ചയായി തെലുങ്ക് സിനിമകള്‍ വന്നുകൊണ്ടിരുന്നു.തമിഴില്‍ പല സിനിമകളും പറഞ്ഞു കേട്ടെങ്കിലും ഒരേ ഒരു ചിത്രം മാത്രമാണ് അനു തമിഴില്‍ ചെയ്തത്. കൊടി എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായി അഭിനയിച്ചതിലൂടെ അവിടെയും ശ്രദ്ധിക്കപ്പെട്ടു.
തെലുങ്കില്‍ തിരക്കിലായതോടെ രണ്ടേ രണ്ട് ചിത്രങ്ങളില്‍ അതിഥി താരമായി മാത്രമാണ് അനു വന്നത്. ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ മകളായും, ജോമോന്റെ സുവിശേഷങ്ങളില്‍ ദുല്‍ഖറിന്റെ മുന്‍ കാമുകിയായും അനു വന്നുപോയി.