സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം ആഗ്രഹിച്ചിരുന്നൊരു കാര്യമായിരുന്നു ആദിയിലൂടെ സംഭവിച്ചത്. ജനുവരി 26 ന് തിയേറ്ററുകളിലേക്കെത്തിയ ആദിക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴും സിനിമ വിജയകരമായി മുന്നേറുകയാണ്. ബോക്സോഫീസില്‍ നിന്നും മികച്ച കലക്ഷനാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദിയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി പ്രണവ് സംവിധായകനും മാതാപിതാക്കള്‍ക്കും മുന്നില്‍ ചില നിബന്ധനകള്‍ വെച്ചിരുന്നു. ആദ്യ സിനിമയില്‍ അഭിനയിക്കുന്നത് ഓക്കെ, അടുത്ത സിനിമ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് പ്രണവ് വ്യക്തമാക്കിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടികളില്‍ പങ്കെടുകക്കില്ലെന്നും താരപുത്രന് വ്യക്തമാക്കിയിരുന്നു. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് പ്രണവ് ഹിമാലയത്തിലേക്ക് പോയിരുന്നു. യാത്രയ്ക്കിടയില്‍ ആരാധകരോടൊപ്പം നില്ക്കുന്ന പ്രണവിന്‍രെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കണമെന്ന് മോഹന്‍ലാല്‍ പ്രണവിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കുടുംബസുഹൃത്തും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കുന്നു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്നും തന്നെ മാറ്റിനിര്‍ത്താന്‍ കഴിയുമോയെന്ന് പ്രണവ് തന്നോട് ചോദിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു.
സിനിമ ചെയ്യുകയെന്നതായിരുന്നു പ്രധാനം അതുകൊമഅട് തന്നെ അപ്പുവിന്‍രെ ഈ നിബന്ധന ഞങ്ങള്‍ സ്വീകരിച്ചിരുന്നു. സിനിമ ഇറങ്ങിയതിന് ശേഷം ആഘോഷത്തില്‍ പങ്കെടുക്കണമെന്ന് പറയുന്നതില്‍ കാര്യമില്ലല്ലോ, അതുകൊണ്ട് തന്നെ പ്രണവിനെ വിളിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
ആദി ഇറങ്ങിയതിന് ശേഷമുള്ള പ്രതികരണത്തെക്കുറിച്ച് പ്രണവ് ചോദിച്ചിട്ടില്ല. അങ്ങോട്ട് വിളിച്ചറിയിക്കാന്‍ ഫോണ്‍ പരിധിക്ക് പുറത്താണ്. വിജായത്തെക്കുറിച്ചുള്ള ആശങ്കയൊന്നും ഈ താരപുത്രനെ അലട്ടിയിരുന്നില്ല.ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ തന്നെ പ്രണവിനെത്തേടി നിരവധി അവസരങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ അടുത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെ നിര്‍ബന്ധിക്കരുതെന്ന് പ്രണവ് നേരത്തെ തന്നെ പറഞ്ഞിരുന്നു. ആദിയുടെ റിലീസിങ്ങ് സമയത്ത് എല്ലാവരും നല്ല ടെന്‍ഷനിലായിരുന്നു. ജീവിതത്തില്‍ ഇത്രയധികം ടെന്‍ഷന്‍ നേരത്തെ അനുഭവിച്ചിരുന്നില്ല. മികച്ച പ്രതികരണമാണെന്ന് അറിഞ്ഞപ്പോഴാണ് സമാധാനമായത്.
ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര സംവിധായകരെ വെച്ച് ചിത്രമൊരുക്കാനുള്ള എല്ലാവിധ സൗകര്യങ്ങളുണ്ടായിട്ടും ജീത്തു ജോസഫ് ചിത്രത്തിലൂടെയാണ് പ്രണവ് അരങ്ങേറിയത്. പ്രണവിന്റെ കംഫര്‍ട്ടായിരുന്നു നോക്കിയത്.