മലയാള സിനിമയിലെ താരങ്ങളെല്ലാം ഒരുമിച്ചെത്തിയ വേദി. വ്യത്യസ്തമായ പ്രകടനങ്ങളുമായി മണിക്കൂറുകള്‍ കടന്നുപോയത് ആരുമറിഞ്ഞില്ല. അമ്മമഴവില്ലിനെക്കുറിച്ച് കാണികള്‍ക്ക് മാത്രമല്ല താരങ്ങള്‍ക്കും പറയാനുണ്ട്. പരിപാടി അരങ്ങില്‍ മാത്രമേ അവസാനിച്ചിട്ടുള്ളൂ. ആരാധകര്‍ എന്നും ഓര്‍ത്തിരിക്കാവുന്ന തരത്തിലുള്ള ഐറ്റവുമായാണ് താരങ്ങളെല്ലാം എത്തിയത്. താരരാജാക്കന്മാര്ക്കൊപ്പം യുവതാരങ്ങള്‍ കൂടി വേദിയില്‍ എത്തിയപ്പോള്‍ സദസ്സ് അക്ഷരാര്‍ത്ഥത്തില്‍ പ്രകമ്പനം കൊള്ളുകയായിരുന്നു.
താരസംഘടനയായ അമ്മയും മഴവില്‍ മനോരമയും സംഘടിപ്പിച്ച കലാവിരുന്ന് അവസാനിച്ചുവെങ്കിലും പരിപാടിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷയില്ലേ, കൂടുതല്‍ വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ദുല്‍ഖര്‍ സ്റ്റേജിലെത്തിയതും, ആരെടാ മമ്മൂട്ടിയെന്ന് ചോദിച്ചതിനെക്കുറിച്ചുമൊക്കെ നേരത്തെ തന്നെ അറിഞ്ഞതല്ലേ, പരിക്ക് വകവെക്കാതെ ദുല്‍ഖര്‍ നടത്തിയ കിടിലന്‍ പെര്‍ഫോമന്‍സും, മമ്മൂട്ടിയുടെ പൊളിപ്പന്‍ ഡാന്സിന്റെയുമൊക്കെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
പരിക്ക് വകവെക്കാതെ ദുല്‍ഖറിന്റെ പ്രകടനം
അവസാനഘട്ട തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ദുല്‍ഖര്‍ സല്മാന് കാലിടറിയത്. പരിക്ക് പറ്റിയെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ ഡിക്യു ആരാധകര്‍ ആശങ്കയിലായിരുന്നു. താരം പരിപാടിയില്‍ നിന്നും പിന്‍വാങ്ങുമോയെന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ പരിക്കിനെ അവഗണിച്ച് ദുല്‍ഖര്‍ അമ്മമഴവില്ലിലെത്തിയെന്ന് മാത്രമല്ല വേദിയെ ഇളക്കിമറിച്ചാണ് തിരിച്ചുപോയത്. ദുല്‍ഖറിന്റെ ഡാന്‍സ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ദുല്‍ഖറിന്റെ നൃത്തം കാണാന്‍ അമാലും മറിയവും എത്തിയിരുന്നു.
മമ്മൂട്ടി വെറുതെ പറഞ്ഞതല്ല
പറ്റാത്ത പണി ചെയ്യരുതെന്ന പറഞ്ഞ് മമ്മൂട്ടിക്ക് നേരെ വാളോങ്ങിയവരുടെ വായടിപ്പിക്കുന്ന പ്രകടനവുമായിത്തന്നെയാണ് മെഗാസ്റ്റാര്‍ എത്തിയത്. മുകേഷ്, ജയറാം, സിദ്ദിഖ് എന്നിവര്‍ക്കൊപ്പമായിരുന്നു അദ്ദേഹം ചുവട് വെച്ചത്. മിന്നിത്തിളങ്ങുന്ന കുപ്പായവുമായി തമിഴ് ഡപ്പാംകൂത്ത് ഹാനത്തിനൊപ്പമാണ് അദ്ദേഹം ചുവട് വെച്ചത്. മെഗാസ്റ്റാര്‍ ചുവട് വെക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
മോഹന്‍ലാലിന്റെ വീഴ്ചയ്ക്ക് പിന്നില്‍ നൃത്തം ചെയ്യുന്നതിനിടയില്‍ മോഹന്‍ലാല്‍ വീണ സംഭവം ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ യാതൊന്നും സംഭവിക്കാത്തത് പോലെ അദ്ദേഹം നൃത്തം തുടര്‍ന്നിരുന്നു. മഴ കാരണമാണ് അദ്ദേഹം വീണതെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു ആദ്യം പ്രചരിച്ചത്. പിന്നീട് ഹണി റോസ് താരത്തെ തള്ളിയിട്ടുവെന്നായിരുന്നു പ്രചരണം. എന്നാല്‍ നൃത്തം ചെയ്യുന്നതിനിടയില്‍ ആദ്യം വീണത് ഹണി റോസാണ്. നിലത്തുവീണ ഹണിയുടെ ശരീരത്തില്‍ തട്ടിയാണ് മോഹന്‍ലാല്‍ വീണതെന്ന് വ്യക്തമാക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
മമ്മൂട്ടിയോടൊരു ചോദ്യം
യുവതാരങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്ന തരത്തില്‍ ഫിറ്റ്ന്സ് നിലനിര്‍ത്തുന്നയാളാണ് മമ്മൂട്ടി. നോക്കിലോ വാക്കിലോ അദ്ദേഹത്തിന് പ്രായമായെന്ന് ആരും പറയാത്തിന് പിന്നിലെ സുപ്രധാന കാരണവും ഇതാണ്. അദ്ദേഹത്തിന്രെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് സൂര്യ ചോദിച്ചപ്പോള്‍ സദസ്സും കൂടെ ചേരുകയായിരുന്നു. പതിവ് പോലെ തന്നെ സ്വതസിദ്ധമായ നര്‍മ്മത്തിലൂടെ മെഗാസ്റ്റാര്‍ ആ ചോദ്യത്തെ നിസ്സാരമാക്കുകയായിരുന്നു.