വിവാഹ മോചിതയാണെങ്കിലും രണ്ടാം വിവാഹത്തിന് താന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെ, അമല പോള്‍ ഇനി ഞാന്‍ നല്ലൊരു ഭാര്യയായിരിക്കുമെന്ന് തമിഴ് നടന് ധനുഷിന് ഒരു സത്യം ചെയ്തു കൊടുത്തിരിക്കുകയാണ്. സംഭവം കേട്ട് എല്ലാവരും ഒന്നും ഞെട്ടിയിരിക്കുകയാണ്. പുതിയ സിനിമയുടെ പ്രചരണത്തിനിടെയാണ് അമല ഇക്കാര്യം ധനുഷിനോട് പറഞ്ഞത്.
ധനുഷും അമലപ്പോളും നായിക നായകന്മാരായി അഭിനയിച്ച സിനിമയാണ് വേലയില്ലാ പട്ടധരി. ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പുകളെല്ലാം നടന്നു കൊണ്ടിരിക്കുകയാണ്. അടുത്തമാസമാണ് ചിത്രം റിലീസ് ചെയ്യുന്നത്. രജനികാന്തിന്റെ മകളും നടന് ധനുഷിന്റെ ഭാര്യയുമായ സൗന്ദര്യ രജനികാന്താണ് സിനിമ സംവിധാനം ചെയ്യുന്നത്.
നല്ല ഭാര്യയായിരിക്കും
സിനിമയുടെ പ്രചരണത്തിനെത്തിയപ്പോഴായിരുന്നു നടി അമല പോള്‍ അയ്യോ ഇനി ഞാന്‍ ഭര്‍ത്താവിനെ ഉപദ്രവിക്കില്ലെന്നും നല്ലൊരു ഭാര്യയായിരിക്കുമെന്ന് വ്യക്തമാക്കിയത്.
ധനുഷിനോട്
വേലയില്ലാ പട്ടധരി എന്ന സിനിമയുടെ ആദ്യ ഭാഗത്തും അമലയും ധനുഷുമായിരുന്നു അഭിനയിച്ചിരുന്നത്. ഇനി സിനിമയുടെ മൂന്നാം ഭാഗം നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് അമല പോള്‍ ധനുഷിനോട് ഇങ്ങനെ പറഞ്ഞത്.
ഭര്‍ത്താവിനെ ഉപദ്രവിക്കുന്ന ഭാര്യ
ചിത്രത്തില്‍ ഇരുവരും ഭാര്യ ഭര്ത്താക്കന്മാരാണ്. എന്നാല്‍ ജോലി ഒന്നുമില്ലാത്ത ഭര്‍ത്താവിന് മനസമാധാനം കൊടുക്കാത്ത ഭാര്യയുടെ വേഷമാണ് അമല അവതരിപ്പിച്ചിരുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ റിലീസ് അടുത്തമാസമാണ്.
Source: http://malayalam.filmibeat.com/tamil/thanks-not-killing-me-i-ll-be-good-wife-dhanush-saying-amala-paul/articlecontent-pf71388-035956.html