കേരളത്തില്‍ ഇപ്പോള്‍ ‘പ്രിയ വസന്തമാണ്’. ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിലെ ‘മാണിക്യമലരായ പൂവേ…’ എന്ന ഗാനം പുറത്ത് വന്നതോടെ പ്രിയ വാര്യര്‍ എന്ന പുതുമുഖ നടി സംസാര വിഷയമായിരിക്കുന്നു.സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന പാട്ട് കേട്ടും കണ്ടും വീണത് മലയാളികള്‍ മാത്രമല്ല…
മലയാളികള്‍ മല്ലു അര്ജ്ജുന് എന്ന് വിളിക്കുന്ന അല്ലു അര്‍ജ്ജുന്റെ നെഞ്ചിലും പാട്ട് ഇടം നേടി!!സമീപകാലത്ത് കണ്ടതില്‍ ഏറ്റവും മനോഹരമായ പാട്ട് എന്ന് പറഞ്ഞാണ് അല്ലു അര്ജ്ജുന് പാട്ടിലെ ഒരു ക്ലിപ്പ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.