സുകുമാര്‍ സംവിധാനം ചെയ്ത ആര്യ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് അല്ലു അര്ജുന്. ക്യാമ്പസ് പശ്ചാത്തലമാക്കി പുറത്തിറങ്ങിയ ഒരു പ്രണയ ചിത്രമായിരുന്നു ആര്യ. ചിത്രത്തില്‍ അല്ലുവിന്റെ അനായാസ അഭിനയവും ഡാന്‍സുമൊക്കെയായിരുന്നു പ്രേക്ഷകര്‍ക്ക് താരത്തിനെ പെട്ടെന്ന് ഇഷ്ടപ്പെടാന്‍ കാരണമായത്. ആര്യയ്ക്ക് ശേഷവും നിരവധി ചിത്രങ്ങള്‍ അല്ലുവിന്റെതായി പുറത്തിറങ്ങിയിരുന്നു. അല്ലുവിന് കൂടുതല്‍ ആരാധകരെ ലഭിച്ചിരുന്നത് ആര്യ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിനു ശേഷമായിരുന്നു.
ആര്യയ്ക്ക് ശേഷം ബണ്ണി, ഹാപ്പി തുടങ്ങിയ ചിത്രങ്ങള്‍ക്കും വന്‍ സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. അല്ലുവിന് തെലുങ്കില്‍ കിട്ടുന്ന അതേ വരവേല്‍പ്പ് മലയാളത്തിലും ലഭിക്കാറുണ്ടായിരുന്നു. അല്ലു അര്ജുന് നായകനായി 2011ല്‍ പുറത്തിറങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു ബദരീനാഥ്. വിവി വിനായക് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ തമന്നയായിരുന്നു അല്ലുവിന്റെ നായികയായി എത്തിയിരുന്നത്. ചിത്രത്തില്‍ അല്ലു ചെയ്ത ആക്ഷന്‍ രംഗങ്ങള്‍ക്കും ഡാന്‍സിനും നിറഞ്ഞ കൈയ്യടിയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്.
ഗീതാ ആര്‍ട്സിന്റെ ബാനറില്‍ അല്ലുവിന്റെ പിതാവായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചിരുന്നത്. അല്ലുവിന്റെ കരിയറില്‍ ലഭിച്ച മികച്ച വേഷങ്ങളിലൊന്ന് വേദം എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു ചിത്രത്തിലെ കേബിള്‍ രാജു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്നും അല്ലുവിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളായിരുന്നു റോമിയോ ആന്‍ഡ് ജൂലിയറ്റ്, ഗജപോക്കിരി, ഡിജെ,യോദ്ധാവ് തുടങ്ങിയ ചിത്രങ്ങള്‍.
2011ലായിരുന്നു സ്നേഹ റെഡ്ഡിയുമായുളള അല്ലുവിന്റെ വിവാഹം നടന്നിരുന്നത്. അല്ലു അര്‍ജുന്റെ മകന്റെ പിറന്നാളാഘോഷം കഴിഞ്ഞ ദിവസമായിരുന്നു നടന്നിരുന്നത്. അല്ലുവിന്റെ മകന് അയാന്റെ നാലാം പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രമായിരുന്നു താരം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരുന്നത്.അല്ലുവും സ്നേഹയും മക്കളുമാണ് ചിത്രത്തിലുളളത്.രണ്ട് ലക്ഷത്തോളം ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പ്രിയപ്പെട്ട കൂട്ടുകാരന് ജന്മദിനം നേരുന്നുവെന്നായിരുന്നു ചിത്രത്തിന് അല്ലു നല്കിയ ക്യാപ്ഷന്‍. എതായാലും പിറന്നാളാഘോഷം അല്ലുവിന്റെ ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്. അല്ലുവിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
click Here : – മകന്റെ നാലാം പിറന്നാള്‍ ഗംഭീരമാക്കി അല്ലു അര്‍ജുനും സ്നേഹയും