പ്രണവ് മോഹന്‍ലാലിന്റെ ആദിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് 28 ദിനം പിന്നിടുമ്പോഴും ആദി വിജയകരമായി മുന്നേറുകയാണ്. ഒപ്പമെത്തിയ ചിത്രങ്ങളില്‍ പലതും തിയേറ്ററുകളില്‍ നിന്ന് അപ്രത്യക്ഷമായപ്പോഴും ആദി അതേ യാത്ര തുടരുകയാണ്. യാതൊരുവിധ ഏറ്റക്കുറച്ചിലുകളുമില്ലാതെ ആദി കുതിപ്പ് തുടരുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായി ആദി ഇതിനോടകം തന്നെ മാറിക്കഴിഞ്ഞു. ഇന്ത്യയ്ക്ക് പുറമെ വിദേശത്തും റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ബോളിവുഡിലെ മുന്‍നിര നായകരുടെ ചിത്രത്തെ പിന്തള്ളി കലക്ഷനില്‍ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട് പ്രണവിന്റെ ആദി.
തുടക്കത്തിലെ കുതിപ്പ് അതേ പോലെ നിലനിര്‍ത്തി മുന്നേറുകയാണ് ആദി. പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ആദ്യ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ബോക്സോഫീസ് കലക്ഷനില്‍ ഇന്നുവരെയുള്ള റെക്കോര്‍ഡുകളില്‍ പലതും ഈ താരപുത്രന് മുന്നില്‍ തകര്‍ന്നടിയുന്ന കാഴ്ച കൂടിയാണ് സംജാതമായത്.കേരളത്തില്‍ നിന്ന് 25 കോടി നേടിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ച് വരികയാണ്. ജനുവരി 26നായിരുന്നു ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്.ഓള് ഇന്ത്യ തലത്തില്‍ ആദി 35 കോടി പിന്നിട്ടുവെന്നുള്ള സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കേരളത്തില്‍ 13,000 പ്രദര്‍ശനം പൂര്‍ത്തിയാക്കിയ ചിത്രം ഇപ്പോഴും നാനൂറിലധികം സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
അടുത്തിടെ റിലീസ് ചെയ്ത ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന പരാവധി പിന്തുണയാണ് പ്രണവ് മോഹന്‍ലാലിന്റെ ആദിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയത് നാളുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ചിത്രം ബോളിവുഡ്, ഹോളിവുഡ് സിനിമകളെ കടത്തിവെട്ടിയിരുന്നു.കഴിഞ്ഞയാഴ്ചയാണ് ആദി ഗള്‍ഫില്‍ റിലീസ് ചെയ്തത്. യുഎഇ ബോക്സോഫീസിലും മികച്ച സ്വീകാര്യതയാണ് പ്രണവിന് ലഭിച്ചത്. ആദ്യ മൂന്ന് ദിനം പിന്നിടുന്നതിനിടയില്‍ത്തന്നെ പത്മാവതിനെയും ബ്ലാക്ക് പന്തറിനെയും ചിത്രം പിന്തള്ളിയിരുന്നു. 588 ഷോകളില്‍ നിന്നായി 2 കോടി 16 ലക്ഷം രൂപയാണ് ചിത്രം നേടിയത്.6 കോടി രൂപ മുടക്കി അമൃത ടിവിയാണ് ആദിയുടെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയത്. ഫൈനല്‍ രണ് കഴിയുമ്പോഴേക്കും ചിത്രം 50 കോടിയുടെ ബിസിനസ്സ് പിന്നിടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.