ആട് ഒരു ഭീകരജീവിയെ തിയറ്ററില്‍ പ്രേക്ഷകര്‍ കൈവിട്ടിട്ടും എന്തിന് രണ്ടാം ഭാഗം ഇറക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നിരവധി തവണ പങ്കുവച്ചതാണ്. ഇനിയും വ്യക്തമാ ധാരണ ലഭിക്കാത്തവര്‍ക്ക് ആട് 2വിന്റെ ട്രെയിലര്‍ മറുപടി നല്‍കിയിരിക്കുകയാണ്. ഷാജി പാപ്പന് രണ്ടാമതും വരുന്നു എന്ന വാര്‍ത്ത കേട്ടത് മുതല്‍ ഷാജി പാപ്പന് ആരാധകര്‍ ആവേശത്തിലായിരുന്നു. ചിത്രത്തേക്കുറിച്ചുള്ള ഒരോ അപ്ഡേറ്റുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒടുവിലിതാ ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബിലെ സര്‍വ്വകാല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ.
അതിവേഗം പത്ത് ലക്ഷം കടന്ന ട്രെയിലര്‍ എന്ന റെക്കോര്‍ഡ് ആട് 2 സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരം യൂട്യൂബില്‍ റിലീസ് ചെയ്ത ട്രെയിലര്‍ 20 മണിക്കൂര്‍ കൊണ്ട് 11 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.ജയസൂര്യ അവതരിപ്പിക്കുന്ന ഷാജി പാപ്പന് എന്ന കഥാപാത്രം ആരാധകരുടെ പ്രിയ കഥാപാത്രങ്ങളില്‍ ഒന്നാണ്. ഒന്നാം ഭാഗത്തിന് പിന്നാലെ ഏറെ അനുകരിക്കപ്പെട്ട പാപ്പന്റെ സ്റ്റൈലിന് രണ്ടാം വരവിലും കുറവൊന്നുമില്ല. ഡൂഡും സാത്താന് സേവ്യറും സച്ചിന് ക്ലീറ്റസുമൊക്കെ രണ്ടാം ഭാഗത്തിലുമുണ്ട്.