കേരളക്കരയെങ്ങും ആദിയെ ഏറ്റെടുത്തിരിക്കുകയാണ്. ജനുവരി 26 ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമാപ്രവര്‍ത്തകരും പ്രേക്ഷകരും ഒരേ പോലെ ഏറ്റെടുത്തിരിക്കുകയാണ് ഈ ചിത്രത്തെ. മികച്ച പ്രതികരണവുമായി മുന്നേറുന്ന ആദിയുടെ വിജയാഘോഷം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഫിയോകിന്റെ ആദ്യ യോഗത്തിനിടയില്‍ നടന്ന വിജയാഘോഷത്തില്‍ ദിലീപായിരുന്നു കേക്ക് മുറിച്ചത്.
ഫിയോക്കിന്റെ ആദ്യ യോഗം ഇന്നലെ ചേര്‍ന്നിരുന്നു. ആന്റണി പെരുമ്പാവൂര്‍, ബി ഉണ്ണിക്കൃഷ്ണന് എന്നിവര്‍ക്കൊപ്പം ദിലീപും യോഗത്തില്‍ പങ്കെടുത്തിരുന്നു.യോഗത്തിന് ശേഷമാണ് ആദിയുടെ വിജയാഘോഷം നടത്തിയത്. ദിലീപാണ് കേക്ക് മുറിച്ചത്. ആന്റണിക്കും ബി ഉണ്ണിക്കൃഷ്ണനും അദ്ദേഹം കേക്ക് നല്കി.ആദിയുടെ വിജയാഘോഷത്തില്‍ ദിലീപ് പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നിരവധി പേരാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.ആദിയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ദിലീപിന് നന്ദി പറഞ്ഞ് സംവിധായകനായ ജിത്തു ജോസഫ് ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ജിത്തു ജോസഫിന്റെ പോസ്റ്റ്, കാണൂ.മകന് നായകനായി അരങ്ങേറിയ ആദ്യ ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നതിന്റെ സന്തോഷം മോഹന്‍ലാലും പങ്കുവെച്ചു.മോഹന്‍ലാലും സുചിത്രയും ഒരുമിച്ചാണ് ആദിയുടെ വിജയം ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് .താന്‍ നായകനായി അഭിനയിച്ച ആദ്യ സിനിമ തകര്‍ത്തോടുമ്പോള്‍ അതൊന്നും നേരിട്ട് കാണാന്‍ പ്രണവ് സ്ഥലത്തില്ല. നേരത്തെ പറഞ്ഞത് പോലെ തന്നെ ഹിമാലയത്തിലേക്ക് പോയിരിക്കുകയാണ് ഈ താരപുത്രന്.
