ഏറെ നാളുകളായി ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ നടി ഭാവനയും കുടുംബിനിയാവാന്‍ പോവുകയാണ്. സിനിമ നിര്‍മാതാവായ നവീനുമായി ഏറെ കാലമായുള്ള പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ശേഷം ജനുവരിയില്‍ വിവാഹമുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും തീയ്യതി വ്യക്തമാക്കിയിരുന്നില്ല.ഒടുവില്‍ ഭാവനയുടെ സഹോദരനാണ് നടി ജനുവരി 22 ന് വിവാഹിതയാകുന്ന കാര്യം പുറത്ത് വിട്ടത്. തൃശ്ശൂരില്‍ നിന്നുമായിരിക്കും വിവാഹം നടക്കുന്നത്. വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുന്നത്. ശേഷം സിനിമാ-രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്ക് വിവാഹ സത്കാരവും സംഘടിപ്പിച്ചിട്ടുമുണ്ട്.
ആരാധകര്‍ ഏറെ നാളുകളായി കാത്തിരുന്ന വാര്‍ത്തയാണ് ഭാവനയുടെ വിവാഹം. ജനുവരിയില്‍ വിവാഹമുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും വിവാഹ തീയ്യതി പുറത്ത് വന്നിട്ടില്ലായിരുന്നു. ഒടുവില്‍ ഭാവനയുടെ സഹോദരനാണ് ഇക്കാര്യം പുറത്ത് വിട്ടത്.അടുത്ത് വരാനിരിക്കുന്ന ജനുവരി 22 നാണ് ഭാവനയുടെയും നവീന്റെയും വിവാഹം. രാവിലെ 10.30 നും 11.30 നും ഇടയിലാണ് മുഹുര്‍ത്തം. തൃശ്ശൂര്‍ കോവിലകത്ത് പാടത്തുമുള്ള കണ്വെന്ഷന് സെന്ററില്‍ നിന്നുമാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്.
വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുന്നത്. അന്നേ ദിവസം വൈകുന്നേരം തൃശ്ശൂര്‍ കണ്വെന്ഷന് സെന്ററില്‍ നിന്നും സിനിമാ-രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്ക് വിവാഹ സത്കാരവും സംഘടിപ്പിച്ചിട്ടുമുണ്ട്.പൃഥ്വിരാജ് നായകനായി അഭിനയിച്ച ആദം ജോണിലായിരുന്നു അവസാനമായി ഭാവന അഭിനയിച്ചിരുന്നത്. ഓണത്തിന് മുന്നോടിയായി റിലീസ് ചെയ്ത സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. വിവാഹശേഷം നടി സിനിമയില്‍ അഭിനയിക്കുമോ എന്ന കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടില്ല.
