ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലെ സാധാരണക്കാരിയായി സിനിമയിലെത്തിയ നടി അനുശ്രീയ വളര്‍ച്ച അതിവേഗമായിരുന്നു. വേറിട്ട കഥാപാത്രങ്ങളിലൂടെയാണ് നടി അനുശ്രീ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. നടിയുടെ ഓരോ സിനിമയിലും കഥാപാത്രങ്ങള്‍ക്ക് വ്യത്യസ്തയുണ്ടാവാറുണ്ട്. വീണ്ടും അത്തരമൊരു കഥാപാത്രവുമായിട്ടാണ് നടിയുടെ വരവ്.സലീം കുമാറിന്റെ സംവിധാനത്തിലെത്തിയ ദൈവമേ കൈതൊഴാം കെ.കുമാറകേണം എന്ന സിനിമയാണ് അനുശ്രീയുടെ അവസാനമിറങ്ങിയ സിനിമ. ചിത്രത്തില്‍ കുടുംബിനിയായിട്ടാണ് അനുശ്രീ അഭിനയിച്ചിരിക്കുന്നത്. സുജിത് വാസുദേവ് സംവിധാനം ചെയ്യാന്‍ പോവുന്ന പുതിയ സിനിമയില്‍ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷത്തിലാണ് നടി അഭിനയിക്കാന്‍ പോവുന്നത്.
പുതിയ സിനിമയില്‍ നടി അനുശ്രീ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷത്തിലാണ് അഭിനയിക്കാന്‍ പോവുന്നത്. അതിന് വേണ്ടി ഓട്ടോറിക്ഷ ഓടിക്കാന്‍ നടി പഠിച്ചിരിക്കുകയാണ്. ഡ്രൈവിംഗ് അറിയുന്നതിനാല്‍ വെറും രണ്ട് മണിക്കൂര്‍ സമയം മാത്രമെ അതിന് നടിയ്ക്ക് വേണ്ടി വന്നിരുന്നുള്ളു.സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് അനുശ്രീ ഒരു ഓട്ടോറിക്ഷ ഡ്രൈവറാകുന്നത്. ഓട്ടോ റിക്ഷ എന്നത് വാമൊഴിയായി ഓട്ടര്‍ഷ എന്നായി മാറിയതിനാല്‍ സിനിമയുടെ പേരും അങ്ങനെയാണ് കൊടുത്തിരിക്കുന്നത്.ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി അനുശ്രീ അഭിനയിക്കുമ്പോള്‍ ഒപ്പം ചില പുതുമുഖങ്ങളായിരിക്കും അഭിനയിക്കുന്നതെന്നാണ് സംവിധായകന് പറയുന്നത്. സാധാരണക്കാരുടെ ചില ദിവസങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയിലൂടെ പറയാന്‍ പോവുന്നതെന്നും സംവിധായകന് വ്യക്തമാക്കുന്നു.മറിമായം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട ജയരാജ് മിത്രയാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ഒരേ സമയം മൂന്ന് മുതല്‍ നാല് ക്യാമറകള്‍ വ്യത്യസ്ത ആങ്കിളുകളില്‍ സെറ്റ് ചെയ്തിട്ടാണ് സിനിമയുടെ ചിത്രീകരണം നടത്താന്‍ ഉദ്ദേശിക്കുന്നതെന്നാണ് സംവിധായകന് പറയുന്നത്.സിനിമയിലെ കൂടുതല്‍ രംഗങ്ങളും ഓട്ടോറിക്ഷയ്ക്കുള്ളില്‍ നിന്നുമായിരിക്കും ചിത്രീകരിക്കുന്നത്. ബാക്കിയുള്ളത് ഓട്ടോറിക്ഷ സ്റ്റാന്ഡിലുമായിരിക്കുമെന്നും സംവിധായകന് പറയുന്നു. ഫെബ്രുവരി അവസാന ആഴ്ചയോടെ കണ്ണൂരിലും കോഴിക്കോടുമായിട്ടാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.