Feature Featured Film News Malayalam

അച്ചായന്‍സ് റിവ്യൂ

ആടുപുലിയാട്ടത്തിന് ശേഷം ജയറാം – കണ്ണന്‍ താമരക്കുളം കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രമാണ് അച്ചായന്‍സ്. ജയറാമിനൊപ്പം പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, ആദില്‍, സഞ്ജു ശിവറാം, അമല പോൾ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പ്രയാഗ മാര്‍ട്ടിനാണ് അച്ചായൻസിലെ നായിക.

ആടുപുലിയാട്ടത്തിന് ശേഷം ജയറാം – കണ്ണന്‍ താമരക്കുളം കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രമാണ് അച്ചായന്‍സ്. ജയറാമിനൊപ്പം പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, ആദില്‍, സഞ്ജു ശിവറാം, അമല പോൾ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പ്രയാഗ മാര്‍ട്ടിനാണ് അച്ചായൻസിലെ നായിക. സത്യയ്ക്ക് ശേഷം തീയറ്ററിലെത്തുന്ന അച്ചായൻസിന് ശൈലൻ എഴുതുന്ന റിവ്യൂ.

ഇന്റർവെലിനോടടുപ്പിച്ച് കാർത്തിക് വിശ്വനാഥൻ ഐപിഎസ് എന്ന അന്വേഷണ ഉദ്യോഗസ്ഥനായി പ്രകാശ് രാജ് എത്തുക കൂടി ചെയ്തതോടെ അച്ചായന്മാർ സൈഡിലൊതുങ്ങി വെറും കാഴ്ചക്കാരായി മാറുകയും ചെയ്യുന്നു. ഒരുപക്ഷെ സിനിമയെ വാച്ചബിൾ ആയി നിലനിർത്താൻ സംവിധായകനും തിരക്കഥാകാരനും കൂടി കളിച്ച ഒരു ഡക്കുവേലയായി ഇതിനെ കരുതിയാലും കുഴപ്പമില്ല എന്നുതോന്നുന്നു.

അലസനും അതീവമദ്യപാനിയും കോടീശ്വരനുമൊക്കെയായ ടോണി തോട്ടത്തിലിനെ അച്ചായന്മാരിലെ കേന്ദ്രമായി ഇൻട്രോഡ്യൂസ് ചെയ്തുകൊണ്ടാണ് സിനിമ തുടങ്ങുന്നത്.. ആളു പരമ വെയ്സ്റ്റാണെങ്കിലും ഉണ്ണി മുകുന്ദന്റെ രൂപമായതുകൊണ്ട് പിറകെ നടക്കാൻ ജെസീക്ക എന്ന കാമുകി (ശിവദ)യുണ്ട്.. വെള്ളമടിച്ച് വീലൂരിപ്പോയതിനാൽ സ്വന്തം കല്യാണത്തിന് എത്തിച്ചേരാൻ പറ്റിയില്ല എന്ന മട്ടിലൊക്കെ ആണ് കഥയുടെ പോക്ക്.

കല്യാണം മുടങ്ങിയതിനെ തുടർന്ന് സഹോദരന്മാരും സഹ വെള്ളമടിയന്മാരുമായ ജയറാമിനെയും ആദിലിനെയും കൂട്ടി കൂട്ടുകാരനായ റാഫിക്കൊപ്പം ഡീ അഡിക്ഷനായി പാറേപ്പള്ളിയുലെ ധ്യാനകേന്ദ്രത്തിൽ എത്തുന്നതും അവിടെകാട്ടിക്കൂട്ടുന്ന ഉഡായിപ്പുകളുമൊക്കെ ബാലിശതയുടെ പരകോടി ആണ്.

അവിടുന്ന് പുറന്തള്ളപ്പെടുന്ന അച്ചായൻസ് പിന്നീട് സഞ്ചരിക്കുന്നത് ഒരു സഹോദരന്മാരും പോയിട്ടില്ലാത്ത വഴികളിലൂടെ ആണ്. അതിനിടെ രണ്ടുപെണ്ണുങ്ങളുടെ ട്രാക്ക് പിടിച്ച് ഏർക്കാട് ന്യൂ ഇയർ സെലിബ്രേഷനായി എത്തിച്ചേരുന്ന ലവന്മാർ അവിടെ നടക്കുന്ന ഒരു കൊലപാതകത്തെ തുടർന്ന് ട്രാപ്പിലാവുന്നതാണ് തുടർന്നുള്ള ഭാഗം

മസാലയ്ക്കായി സകലമാന അൽക്കുൽത്ത് ചേരുവകളും ചേർത്തതാണ് സേതുവിന്റെ സ്ക്രിപ്റ്റ്. സഭ്യതയുടെയും സദാചാരത്തിന്റെയും ഡബിൾ മീനിംഗിന്റെയുമൊക്കെ സകല അതിരുകളും പൊളിച്ചുകൊണ്ട് ഏതുവിധേനയും ഹിറ്റ് ഒപ്പിച്ചേ മട്ടിലാണ് അതിന്റെ പോക്ക്.. നട്ടെല്ലാവേണ്ട ഒരു സ്ട്രോംഗ് സ്റ്റോറി ലൈനിന്റെ അഭാവത്തിലും രണ്ടുമണിക്കൂർ ഇരുപത് മിനിറ്റ് എൻഗ്ഗേജ്ഡ് ആയി നിർത്താനുള്ള ചെപ്പടി വിദ്യകൾ സ്ക്രിപ്റ്റ് നിറയെ ഉണ്ട്.‌

കർണകഠോരമായ ബാക് ഗ്രൗണ്ട് സ്കോറോടുകൂടിയുള്ള മാസ് ഇൻട്രോയോടെ പ്രകാശ് രാജ് സ്ക്രീനിൽ എത്തിയ ശേഷം പിന്നെ സിനിമയെ മുന്നോട്ടുകൊണ്ടുപോവുന്നത് അദ്ദേഹമാണ്. മറ്റേതൊരു നടൻ ആ പോലീസ് വേഷത്തിൽ വന്നാലും ഇടവേളക്ക് ശേഷം ഇറങ്ങിപ്പോവുന്ന കാണികളുടെ എണ്ണം വളരെ കൂടിയേനെ.. പെർഫോമൻസ് ലെവലിൽ പുള്ളിക്കാരന് സിനിമയിൽ എതിരാളികളേ ഇല്ല.

ഒരു ജയറാം ചിത്രമായി അച്ചായൻസിനെ ഒരുക്കിയില്ല എന്നതാണ് കണ്ണൻ താമരക്കുളം കാണികളോട് ചെയ്ത വല്യ ഔദാര്യം.. പ്രകാശ് രാജ് കഴിഞ്ഞാൽ പടത്തിന്റെ ഏക പ്ലസ് പോയിന്റും അതുതന്നെ.. ഒപ്പമുള്ളവന്മാർ ചേർന്ന് റോയി തോട്ടത്തിൽ എന്ന കഥാപാത്രത്തിനെ ആദ്യപാതിയിൽ പുലിയൂരിലെ മൂപ്പൻ സ്റ്റൈലിൽ തള്ളി മറിക്കുന്നുണ്ടെങ്കിലും രണ്ടാം പകുതിയിലൊക്കെ വെറുപ്പിക്കൽ വളരെ കുറവാണ്.

ജയറാം കൂടെ ഉള്ളതുകൊണ്ട് അച്ചായൻസിൽ അപാരമായി രക്ഷപ്പെട്ട ഒരു മനുഷ്യൻ ഉണ്ണി മുകുന്ദൻ ആണ്. ലവനെ വച്ചുനോക്കുമ്പോൾ ലിവനെത്ര ഭേദം എന്ന് ആളുകളെക്കൊണ്ട് പറയിപ്പിക്കാനുള്ള സാധ്യത പടം ഉണ്ണിയ്ക്ക് തുറന്നുകൊടുക്കുന്നു. ലുക്കിലും സ്ക്രീൻ നിറഞ്ഞുള്ള നടപ്പിലും രണ്ടാളും പ്വൊളിക്കുന്നുണ്ട്. ഒപ്പമുള്ള സഞ്ചുവും ആദിലും തങ്ങൾക്ക് കിട്ടിയ സ്പെയ്സ് മാക്സിമം മുതലാക്കുന്നുമുണ്ട്.

Source: http://m.dailyhunt.in/news/india/malayalam/filmibeat+malayalam-epaper-filmimal/dhurbalaraya+achayanmare+kazhchakkarakki+prakash+rajinde+heeroyik+perphomans+shailande+achayans+rivyu-newsid-67869240

Leave a Reply