kunchako-boban-talking-about-fahad-faasil
Featured Malayalam

ഫഹദ് ഫാസിലിന്‍റെ തള്ളിനെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍റെ വെളിപ്പെടുത്തല്‍

മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന യുവതാരങ്ങളിലൊരാളാണ് ഫഹദ് ഫാസില്‍. കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ഫഹദിന് അഭിനയിക്കാനറിയില്ലെന്നും സിനിമയില്‍ നിലനില്‍പ്പില്ലെന്നുമായിരുന്നു ആദ്യത്തെ വിലയിരുത്തലുകള്‍. അറിയപ്പെടുന്ന സംവിധായകനായ ഫാസില്‍ എന്തുകൊണ്ടാണ് ഇക്കാര്യത്തെക്കുറിച്ച് മകനെ അറിയിക്കാത്തതെന്ന തരത്തില്‍ വരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

താരമാക്കിയ സംവിധായകന്‍

എന്നാല്‍ വിമര്‍ശിച്ചവരെ ക്യൂവില്‍ നിര്‍ത്തിയും കൈയ്യടിപ്പിച്ചുമാണ് ഫഹദ് പിന്നീടെത്തിയത്. അഭിനയത്തെക്കുറിച്ച് കൃത്യമായി പഠിച്ച് വന്നതിന്റെ മാറ്റം അദ്ദേഹത്തിന്റെ സിനിമകളിലും പ്രകടമായിരുന്നു. ഇന്നിപ്പോള്‍ ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെടുന്ന താരമായി ഫഹദ് മാറി. സംസ്ഥാന അവാര്‍ഡിലായാലും ദേശീയ അവാര്‍ഡിലായാലും ഈ താരത്തിന്റെ പേരുണ്ട്. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം.

ഏറ്റെടുക്കുന്ന സിനിമകളില്‍ മാത്രമല്ല മറ്റ് വിഷയങ്ങളിലും സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കിയാണ് ഈ താരപുത്രന്‍ മുന്നേറുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയായ നസ്രിയയെയാണ് താരം വിവാഹം ചെയ്തത്. നീണ്ട ഇടവേളയ്ക്ക് ശേഷം നസ്രിയ അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ഹീറോയായ കുഞ്ചാക്കോ ബോബനും ഫഹദും അടുത്ത സുഹൃത്തുക്കളാണ്.ആലപ്പുഴക്കാരനെന്നത് മാത്രമല്ല ഇവരെ ചേര്‍ത്തുനിര്‍ത്തുന്നത്. മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. ചാനല്‍ പരിപാടിക്കിടയിലാണ് ഫഹദിനെക്കുറിച്ചുള്ള രസകരമായ ഓര്‍മ്മകള്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചത്.

താരമാക്കിയ സംവിധായകന്‍ ഉദയ കുടുംബത്തിലെ ഇളംതലമുറക്കാരനായ കുഞ്ചാക്കോ ബോബന് തുടക്കത്തില്‍ അഭിനയത്തോടോ സിനിമയോടോ അത്ര താല്‍പര്യമില്ലായിരുന്നു. എന്നാല്‍ കല രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതിനാല്‍ ഒടുവില്‍ സിനിമയിലേക്ക് തന്നെ അദ്ദേഹമെത്തുകയായിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയാണ് താരം തുടക്കം കുറിച്ചത്. ശാലിനിയായിരുന്നു ചിത്രത്തിലെ നായിക. മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ബോക്‌സോഫീസില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

ഫാസിലുമായുള്ള ബന്ധം

ഫാസിലുമായുള്ള ബന്ധം സിനിമയില്‍ തുടക്കം കുറിക്കാന്‍ കാരണക്കാരനായ സംവിധായകനോടും കുടുംബത്തിനോടും അടുത്ത ബന്ധമാണ് കുഞ്ചാക്കോ ബോബന്. താരപുത്രന്‍മാരായ ഫഹദ് ഫാസിലിനോടും ഫര്‍ഹാന്‍ ഫാസിലിനോടും അടുത്ത സൗഹൃദമുണ്ട് ചാക്കോച്ചന്. കുട്ടിക്കാലം മുതല്‍ത്തന്നെ ഇവരെ അറിയുകയും ചെയ്യും. ഇവര്‍ സിനിമയിലെത്തിയപ്പോഴും സൗഹൃദം തുടരുകയാണ്.

ഫഹദിനെ പുകഴ്ത്താന്‍ പറഞ്ഞപ്പോള്‍

ഫഹദിനെ പുകഴ്ത്താന്‍ പറഞ്ഞപ്പോള്‍ അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കുഞ്ചാക്കോ ബോബനോട് ഫഹദിനെക്കുറിച്ച് പുകഴ്ത്തി പറയാന്‍ തുടങ്ങിയപ്പോള്‍ താരം പറഞ്ഞ കാര്യം ഏറെ രസകരമായിരുന്നു. നല്ല ഉയരമുള്ള തലയില്‍ ഒരുപാട് മുടിയുള്ള നന്നായി നൃത്തം ചെയ്യുന്നയാളാണ് ഇദ്ദേഹം. ഇത്രയും സൂചനകള്‍ നല്‍കിയതിന് ശേഷമാണ് ഫഹദ് ഫാസിലിനെക്കുറിച്ചാണ് പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയത്. അവതാരക മാത്രമല്ല പ്രേക്ഷകരും ഈ പുകഴ്ത്തലില്‍ ചിരിച്ചു മറിയുകയായിരുന്നു.

അവന്റത്ര വരില്ല

അവന്റത്ര വരില്ല ഫഹദിന്റെ തള്ളിന്റെ അത്ര വരില്ല ഇതെന്ന് ചാക്കോച്ചന്‍ പറഞ്ഞപ്പോഴാണ് അതേക്കുറിച്ച് അവതാരക ചോദിച്ചത്. ഒമ്പതാം ക്ലാസിലെങ്ങാണ്ട് പഠിക്കുമ്പോഴാണ് അവന്‍ അത് പറഞ്ഞത്. സിങ്കപ്പൂരില്‍ നിന്നും വാപ്പച്ചി വന്നപ്പോള്‍ ബ്രീഫ്‌കെയ്‌സില്‍ കുറേ പൈപ്പ് കഷണങ്ങള്‍. വാപ്പച്ചി കുളിക്കാന്‍ പോയപ്പോള്‍ താന്‍ ഇത് തുറന്നുനോക്കിയെന്നും ആ പൈപ്പ് കഷണങ്ങളെല്ലാം ചേര്‍ത്തുവെച്ചപ്പോള്‍ എകെ47 ആയെന്നുമായിരുന്നു അന്നവന്‍ പറഞ്ഞത്.

Leave a Reply