കോളേജില്‍ പഠിക്കുന്ന കാലത്ത് ഡോളറിന് 46-47 രൂപ നിരക്കുള്ള കാലം. അന്ന് വീട്ടിന്‍ പണം ചോദിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു…….മടിയായിരുന്നു……അതിലുപരി ബുദ്ധിമുട്ടായിരുന്നു…….ഒടുവില്‍ ഫുഡ് കോര്‍ട്ടില്‍ ജോലി ചെയ്തിട്ടുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ക്ലബ് എഫ്.എം.യുഎഇയില്‍ ദുല്‍ഖറിന്റെ പുതിയ ചിത്രമായ ജോമോന്റെ സുവിശേഷങ്ങളുടെ പ്രചരണവുമായി ബന്ധപ്പെട്ട് ദുല്‍ഖര്‍ തന്റെ കോളേജ് കാലത്തെ ചിലവ് വരവുകളെ കുറിച്ചും മറ്റും പങ്കുവെയ്ക്കുന്നു.

ജീവിതത്തില്‍ താന്‍ ഏറ്റവും കുറഞ്ഞ ബജറ്റില്‍ ജീവിച്ചിരുന്ന കാലഘട്ടമായിരുന്നു തന്റെ കോളേജ് പഠന കാലമെന്നും അതൊരു അനുഭവമായിരുന്നെന്നും ദുല്‍ഖര്‍ പറയുന്നു.

എന്നാലിപ്പോള്‍ തനിക്ക് ഏത് ബജറ്റിലും ജീവിക്കാന്‍ സാധിക്കുമെന്നും അതിനനുസരിച്ച്‌ താന്‍ ഇണങ്ങിപ്പോകുമെന്നും ദുല്‍ഖര്‍ പറഞ്ഞു.

സിനിമയോടൊരു കൗതുകം തനിക്കെപ്പോഴും ഉണ്ടായിരുന്നെന്നും ഏത് ജോലി തിരഞ്ഞെടുക്കണമെന്ന് അമ്ബരന്ന് നിന്നൊരു കാലവും തനിക്കുണ്ടായിട്ടുണ്ടെന്നും ജോലി ജോലിയായി തോന്നാത്ത ആസ്വദിച്ച്‌ ത്രില്ലിംഗായിട്ടുള്ള ഒരു കെരിയറാണ് താന്‍ ആഗ്രഹിച്ചതെന്നും ദുല്‍ഖര്‍ പറയുന്നു. വളരുന്തോറും മാതാപിതാക്കളോട് സൗഹൃദം തോന്നിയെന്നും വാപ്പച്ചിയോട് ബഡി ബഡി ബന്ധമാണുള്ളതെന്നും വീട്ടില്‍ സ്നേഹം പ്രകടിപ്പിക്കാന്‍ ആരും പിശുക്ക് കാണിക്കാറില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.