രണ്ടേ രണ്ട് ചിത്രങ്ങള്‍ക്കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അയ്മ സെബാറ്റിന്‍. അതിനുള്ളില്‍ തന്നെ നടി നിര്‍മാതാവിന്റെ മകന് കെവിനെ പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്തു. ഇപ്പോഴിതാ കെവിന്റെയും അയ്മയുടെയും വിവാഹ വീഡിയോ വൈറലാകുന്നു. കെവിന് തന്നെയാണ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തം പകര്‍ത്തിയ വീഡിയോ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്.
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അയ്മ സെബാസ്റ്റിന്. തുടര്‍ന്ന് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ – മീന ദമ്പതികളുടെ മകളായും എത്തി.മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവിന്റെ മകനാണ് കെവിന്. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് തന്നെയാണ് കെവിനും അയ്മയും അടുത്തതും.
ഷിംലയില്‍ വച്ച് ഒരു ഗാനരംഗം ചിത്രീകരിയ്ക്കവെയാണ് അയ്മയോട് തനിക്ക് പ്രണയം തോന്നിയത് എന്ന് കെവിന് പറയുന്നു. ലാലേട്ടന് പ്രണയാദ്രമായി അഭിനയിച്ച ആ രംഗത്ത് ഞാനും അയ്മയെ പ്രണയിച്ചു പോയി എന്നാണ് കെവിന് പറഞ്ഞത്.താരസമ്പന്നമായിരുന്നില്ല കെവിന്റെയും അയ്മയുടെയും വിവാഹം. എന്നാല്‍ വലിയ ആര്‍ഭാടമായിരുന്നു. മീന, മിഥുന്, പ്രസന്ന മാസ്റ്റര്‍, നേഹ സക്സാന, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരൊക്കെ വിവാഹത്തില്‍ പങ്കെടുത്തു.