vijay-s-son-sanjay-s-short-film-footage-leaked

ബോളിവുഡിലേതു പോലെ തെന്നിന്ത്യയിലും അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് മക്കളും സിനിമയിൽ എത്തുകയാണ്. നാഗാ ചൈതന്യ,ദുൽഖർ, പ്രണവ്, കാളിദാസ്, ധ്രുവ്, കീർത്തി എന്നിവരെ പോലെ ഇപ്പോൾ മറ്റൊരു താരപുത്രൻ കൂടി അഭിനയിൽ ചുവട് ഉറപ്പിക്കാൻ പോകുകയാണ്. അത് വേറാരുമല്ല തെന്നിന്ത്യൻ സൂപ്പർ താരം ഇളയ ദളപതി വിജയ് യുടെ മകൻ സഞ്ജയ്. ഇതിന് മുൻപ് ചെറുപ്പത്തിൽ അച്ഛനോടൊപ്പം ചെറിയ വേഷത്തിൽ സഞ്ജയ് സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു.

എല്ലാ താരപുത്രന്മാരെ പോലെ സിനിമയിലൂടെയല്ല സഞ്ജയ് യുടെ വരവ്. ഹ്രസ്വചിത്രത്തിലൂടെയാണ്. ജംങ്ഷൻ എന്നാണ് ഷോർട്ട് ഫിലിമിന്റെ പേര്. ഹ്രസ്വചിത്രത്തിന്റെ 51 മിനിട്ട് ദൈർഘ്യമുള്ള ടീസറിന്റെ ഭാഗം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അഭിനയിക്കുക മാത്രമല്ല ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നതും സഞ്ജയ് ആണത്രേ. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് വിജയുടെ മകന്റേയും തട്ടകം സിനിമ തന്നെയാണെന്ന്. സഞ്ജയ് യുടെ ഷോർട്ട് ഫിലിം ആരാധകർക്കിടയിൽ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.

വർഷങ്ങൾക്ക് മുൻപ് തന്നെ വേട്ടക്കാരൻ എന്ന ചിത്രത്തിൽ നാൻ അടിച്ച താങ്കമാട്ടെ എന്ന ഗാനത്തിൽ അച്ഛനോടൊപ്പം കുട്ടി ദളപതിയും സിനിമയിൽ മുഖം കാണിച്ചിരുന്നു. അതിനു ശേഷം തുടർന്നും താരത്തിനെ സിനിമയിൽ പ്രതീക്ഷിച്ചിരുന്നുവെങ്കിലും കാണാൻ സാധിച്ചിരുന്നില്ല. പഠനത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. ഉടൻ തന്നെ പഠനം പൂർത്തിയാക്കിയതിനു ശേഷം സഞ്ജയ് സിനിമയിൽ സജ്ജീവമകുമെന്നാണ് പുറത്തു വരുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വിജയുടെ മകൾ  ദിവ്യ സാക്ഷയുടെ അച്ഛനോടൊപ്പം തെറി എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.