നയന്‍താരയും വിഘ്നേശ് ശിവയും തമ്മിലുള്ള പ്രണയ ഗോസിപ്പ് അങ്ങനെ സത്യമായിക്കൊണ്ടിരിയ്ക്കുകയാണ്. ഇപ്പോള്‍ നയന്‍ എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ യുവ സംവിധായകന് വിഘ്നേശ് ശിവയെയും കാണാം. വിദേശ യാത്രയും അവാര്‍ഡ് ഷോയും എല്ലാം ഇവര്‍ക്ക് ആഘോഷമാണ്. ഇപ്പോഴിതാ അമേരിക്കയില്‍ നിന്നുള്ള നയന്‍താരയുടെയും കാമുകന്റെയും ചിത്രങ്ങള്‍ വൈറലാകുന്നു. അവധി ആഘോഷത്തിന്റെ ഭാഗമായി യുഎസ്സിലെ കോക്കല്ല സംഗീത പരിപാടിയില്‍ പങ്കെടുത്തതാണ് ചിത്രം. വിഘ്നേശ് ശിവ തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
നാനും റൗഡി താന്‍ എന്ന് ചിത്രത്തിന്റെ ലൊക്കേഷനില്‍ മൊട്ടിട്ട പ്രണയത്തെ കുറിച്ച് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇരുവരും നിഷേധിച്ചിരുന്നു. എന്നാല്‍ പിന്നീട് ഗോസിപ്പുകള്‍ സത്യമാവും വിധമുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഒഴുകിയത്. വിവാഹിതരാകാന്‍ പോകുന്നു എന്നാണ് ഇപ്പോള്‍ ശക്തമായി പ്രചരിയ്ക്കുന്ന വാര്‍ത്ത. ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത താനാ സേര്‍ത കൂട്ടം എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം വിഘ്നേശ് മറ്റ് ചിത്രം ഏറ്റെടുത്തിട്ടില്ല. അതേ സമയം തെലുങ്കിലും തമിഴിലും മലയാളത്തിലും കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നയന്‍. സേ റാ നരസിംഹ റെഡ്ഡി, വിശ്വാസം, ഇമയ്ക്കാ നൊടികള്‍, കൊലമാവു കോകില എന്നിവയാണ് നയന്‍താരയുടെ പുതിയ ചിത്രങ്ങള്‍.