മോഹന്‍ലാല്‍ സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് എത്രയാണെന്ന് കാണിച്ച് തരികയാണ് കഴിഞ്ഞ ദിവസം വെളിപാടിന്റെ പുസ്തകത്തില്‍ നിന്നും പുറത്ത് വിട്ട പാട്ട്. ആദ്യം ഓഡിയോ സോംഗാണ് പുറത്ത് വന്നതെങ്കിലും പിന്നീട് വീഡിയോ സോംഗും പുറത്ത് വിടുകയായിരുന്നു. ശേഷം പാട്ട് ഇപ്പോള്‍ മറ്റൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ.
എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ വെളിപാടിന്റെ പുസ്തകത്തിലെ പാട്ടാണ് ‘എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന് കട്ടോണ്ട് പോയി’ എന്ന് തുടങ്ങുന്ന പാട്ട്. പാട്ടിലെ വരികള്‍ അത്രയധികം ഹിറ്റായി മാറിയിരിക്കുകയായിരുന്നു.
അപ്പാനി രവിയും കൂട്ടുകാരും കോളേജ് പശ്ചാതലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ അങ്കമാലി ഡയറീസിലെ അപ്പാനി രവിയും കൂട്ടുകാരും ആടി തിമിര്ത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുകയും ചെയ്തിരുന്നു
ഒരു മില്ല്യണ്‍ ആഗസ്റ്റ് 17 നായിരുന്നു പാട്ടിന്റെ വീഡിയോ രംഗങ്ങള്‍ പുറത്ത് വിട്ടത്. ആദ്യ ദിവസം കൊണ്ട് പാട്ട് കണ്ടത് പത്ത് ലക്ഷം ആളുകളായിരുന്നു. തൊട്ട് പിന്നാലെ ഇരുപത് ലക്ഷം ആളുകളാണ് പാട്ട് കണ്ട് കഴിഞ്ഞിരിക്കുന്നത്.
അനില്‍ പനച്ചൂരാന് വരികളെഴുതിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഒപ്പം വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ചിത്രത്തില്‍ മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കോളേജില്‍ സ്ഥലം മാറി വരുന്ന ഫ്രൊഫസറാണ് മൈക്കിള്‍ ഇടിക്കുള. സൈക്കിളില്‍ കോളേജിലേക്കെത്തുന്ന മൈക്കിള്‍ ഇടിക്കുളയെ പാട്ടിന്റെ അവസാനം കാണിച്ചിരിക്കുകയാണ്