Two Malayalee actresses to be Arya's bride! Do you know who these are?
Featured Malayalam

ആര്യയുടെ വധുവാകാൻ രണ്ട് മലയാളി നടിമാരും! ഇവർ ആരാണെന്നു അറിയാമോ?

മലയാളി പെൺകുട്ടികൾക്കെന്നും തമിഴ് നടന്മാർ പ്രിയപ്പെട്ടതാണ്. മലയാളി താരങ്ങളെ ആരാധിക്കും പോലെ ഇവർ തമിഴ് താരങ്ങളേയും നെഞ്ചിലേറ്റി നടക്കുന്നുണ്ട്. ഏറ്റവും കൂടുതൽ മലയാളികൾ പെൺകുട്ടികൾ ആരാധിക്കുന്ന ഒരു താരമാണ് ആര്യ. താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തമിഴ്നാട്ടിലെ പോലെ കേരളത്തിലും മികച്ച സ്വീകരര്യതയാണ്.ഇപ്പോഴിത ആര്യയുടെ മണവാട്ടിയാകാൻ രണ്ടു മലയാളി നടിന്മാരും തയ്യാറെടുക്കുന്നു. സീതാ ലക്ഷ്മി, ദേവ സൂര്യ എന്നീ പെൺക്കുട്ടികളാണ് ആര്യയുടെ വധുവാകാൻ തയ്യാറെടുക്കുന്നത്. മലയാളസിനിമയിൽ ചെറിയ വേഷങ്ങളിലൂടെ സുപരിചിതരാണ് ഈ താരങ്ങൾ.

ആര്യ വധുവിനെ കണ്ടെത്തുന്നത് റിയാലിറ്റി ഷോയിലൂടെയാണ്. എങ്ക വീട്ടു മാപ്പിളൈ എന്നാണ് ഷോയുടെ പേര്. കളോഴ്സ് ടിനിയുടെ തമിഴ് ചാനലാണ് റിയാലിറ്റി ഷോ സംപ്രേക്ഷണം ചെയ്യുന്നത്. ഇതിന്റെ മലയാളം സംപ്രേക്ഷണം ഫളവേഴ്സ് ചാനലാണ് ഏറ്റെടുത്തിരിക്കുന്നത്.ആര്യയ്ക്ക് വിവാഹാഭ്യർഥനയുമായി ഒരു ലക്ഷത്തോളം ഫോൺ കോളുകളും ഏഴായിരത്തിലധികം ആപേക്ഷകളുമാണ് ലഭിച്ചിരിക്കുന്നത്. ഇതിൽ നിന്ന് 16 പേരെ ഇതിനോടകം തന്നെ തിരഞ്ഞെടുത്തു കഴിഞ്ഞു. ഇതിൽ നിന്ന് ഒരു യുവതിയാകും ആര്യയുടെ ജീവിത സഖി .

തമിഴിൽ ആരംഭിച്ച പരിപാടിയുടെ ആദ്യ എപ്പിസോഡിൽ തന്നെ മലയാളി പെൺകുട്ടികളെ പരിചയപ്പെടുത്തുകയുണ്ടായി. രണ്ടു പേരും നവവധുവിന്റെ വേഷത്തിലാണ് എത്തിയത്. ഇവരെ സ്റ്റേജിലേയ്ക്ക് ക്ഷണിക്കുകയും താരം പരിചപ്പെടുകയും ചെയ്തു. ഇവർ രണ്ടു പേരും ആര്യയ്ക്ക് സമ്മാനവുമായാണ് എത്തിയത്. അത് താരത്തിനു അങ്ങു ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.തമിഴിൽ ആരംഭിച്ച പരിപാടിയുടെ ആദ്യ എപ്പിസോഡിൽ തന്നെ മലയാളി പെൺകുട്ടികളെ പരിചയപ്പെടുത്തുകയുണ്ടായി. രണ്ടു പേരും നവവധുവിന്റെ വേഷത്തിലാണ് എത്തിയത്. ഇവരെ സ്റ്റേജിലേയ്ക്ക് ക്ഷണിക്കുകയും താരം പരിചപ്പെടുകയും ചെയ്തു. ഇവർ രണ്ടു പേരും ആര്യയ്ക്ക് സമ്മാനവുമായാണ് എത്തിയത്. അത് താരത്തിനു അങ്ങു ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.ആര്യയെ സ്വന്തമാക്കാന്‌‍ എത്തിരിക്കുന്ന രണ്ടാമത്തെ മലയാളി പെൺകുട്ടി കൊച്ചിക്കാരിയാണ്. കൊച്ചി സ്വദേശിനി ആണെങ്കിൽ പോലും നന്നായി തമിഴ് സംസാരിക്കുന്ന പെൺകിട്ടിയാണ് ദേവസൂര്യ. ഇതു ആര്യതന്നെ സൂര്യയോടു പറഞ്ഞു. കൂടാതെ വളരെ ശാന്തയും സൗമ്യ സ്വഭാവവുള്ള ആളാണ് ദേവസൂര്യയെന്നും ആര്യ കൂട്ടിച്ചേർത്തിരുന്നു. തന്റെ ഇഷ്ട താരത്തിന് സമ്മാനമായി ദേവ കൊണ്ടുവന്നത് ഷര്‍ട്ടും മുണ്ടുമായിരുന്നു. ഇത് വിവാഹത്തിന് എന്തായാലും ധരിക്കുമെന്നും ആര്യ ഉറപ്പ് നൽകിയിട്ടുണ്ട്.

Leave a Reply