today-mr-perfectionist-aamir-khan-s-birthday

കോടികളുടെ തമ്പുരാനാണ് ആമിര്‍ ഖാന്‍! സൂപ്പര്‍സ്റ്റാറിന് ഇന്ന് പിറന്നാള്‍

Bollywood, Featured

ബോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്‍ തന്റെ സിനിമകളിലൂടെ അത്ഭുതം സൃഷ്ടിക്കുന്ന വ്യക്തിയാണ്. നടന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ റോളുകളില്‍ തിളങ്ങി നില്‍ക്കുന്ന താരം കൂടിയാണ് ആമിര്‍ ഖാന്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദംഗല്‍ എന്ന ഒറ്റ സിനിമയിലൂടെ ലോകം മുഴുവന്‍ തന്റെ കഴിവ് തെളിയിച്ച താരത്തിന് ഇന്ന് പിറന്നാളാണ്.

സിനിമാ നിര്‍മാതാവ് താഹിര്‍ ഹുസൈന്റെ മകനായി 1965 മാര്‍ച്ച് 14 ന് മുംബൈയിലായിരുന്നു ആമിര്‍ ഖാന്റെ ജനനം. 1973 ലായിരുന്നു ആമിര്‍ ആദ്യമായി സിനിമയിലഭിനയിച്ചത്. ബാലതാരമായി സിനിമയിലെത്തിയ ആമിര്‍ ആദ്യ രണ്ട് സിനിമകള്‍ക്ക് ശേഷം പത്ത് വര്‍ഷത്തോളംകഴിഞ്ഞിട്ടാണ് 1984 മുതല്‍ ഇന്ന് വരെ സിനിമയില്‍ സജീവമായിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവന്‍ ആമിറിന് ആരാധകരുണ്ട്. ചൈനയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാള്‍ ആമിര്‍ ഖാന്‍ ആണ്.

Image result for today-mr-perfectionist-aamir-khan-s-birthday

ആമിര്‍ ഖാന്‍

ഇന്ത്യന്‍ സിനിമയ്ക്ക് ഏക്കാലവും അഭിമാനിക്കാന്‍ കഴിയുന്ന സംഭവാനകള്‍ നല്‍കുന്ന താരമാണ് ആമിര്‍ ഖാന്‍. 1965 മാര്‍ച്ച് 14 ന് മുംബൈയില്‍ ജനിച്ച താരം ഇന്ന് 53-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. അച്ഛന്‍ സിനിമാ നിര്‍മാതാവ് ആയിരുന്നതിനാല്‍ സിനിമയിലേക്കുള്ള ആമിറിന്റെ വരവ് അതിവേഗമായിരുന്നു. എന്നാല്‍ സ്വന്തം കഴിവ് കൊണ്ട് സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ ആമിര്‍ ഖാന്‍ പിന്നെ താരരാജാക്കന്മാരുടെ പട്ടികയിലേക്കായിരുന്നു ഉയര്‍ന്നത്. ഇന്ന് നടന്‍ എന്നതിലുപരി നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലയില്‍ കൂടി ശ്രദ്ധിക്കാന്‍ താരത്തിന് കഴിയുന്നുണ്ട്. 1986 ല്‍ റീന ദത്തയെ വിവാഹം കഴിച്ചു. അത് വേര്‍പിരിഞ്ഞതിന് ശേഷം കിരണ്‍ റാവുവിനെ വിവാഹം കഴിക്കുകയായിരുന്നു. മൂന്ന് മക്കളാണ് ആമിറിനുള്ളത്.

Image result for today-mr-perfectionist-aamir-khan-s-birthday

സിനിമാ ജീവിതം

1973 ലായിരുന്നു യാതന്‍ കി ഭാരത് എന്ന സിനിമയിലൂടെ ബാലതാരമായി ആമിര്‍ ഖാന്‍ അഭിനയിച്ചത്. 1984 ല്‍ ഹോളി എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ആമിര്‍ ഖാന്‍ സിനിമയിലെ തന്റെ നായകസ്ഥാനം ഉറപ്പിച്ചു. അവിടുന്നിങ്ങോട്ട് അഭിനയം കൊണ്ട് അത്ഭുതം സൃഷ്ടിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. എല്ലാകാര്യത്തിലും മാതൃകയാക്കാന്‍ പറ്റുന്ന വ്യക്തിയായതിനാല്‍ ആമിര്‍ ഖാനെ പലരും മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്നാണ് വിളിക്കുന്നത്. കൈവെച്ച മേഖലകളിലെല്ലാം വിജയം കൊയ്താണ് ആമിറിന്റെ ജൈത്രയാത്ര. ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവന്‍ അറിയപ്പെടുന്ന ലെവലിലാണ് താരത്തിന്റെ വളര്‍ച്ച.

Image result for bollywood actor amir khan family

കോടികളുടെ തമ്പുരാന്‍

ആമിറ് ഖാനെ കോടികളുടെ തമ്പുരാന്‍ എന്ന് വേണമെങ്കില്‍ വിളിക്കാം. തന്റെ സിനിമകളെ എങ്ങനെ ആളുകളിലേക്ക് എത്തിക്കാം എന്ന കാര്യത്തില്‍ ആമിറിന് വ്യക്തമായ ധാരണകളുണ്ട്. ഇന്ത്യയിലെ പോലെ തന്നെ ആമിറിനെ സ്‌നേഹിക്കുന്ന ആളുകള്‍ ചൈനയിലുമുണ്ട്. ആമിര്‍ ഖാന്‍ നായകനായ മൂന്ന് സിനിമകളായിരുന്നു ചൈനയില്‍ നിന്നും കോടികള്‍ വാരിക്കൂട്ടിയത്. ഗുസ്തി പ്രമേയമാക്കി നിര്‍മ്മിച്ച ദംഗല്‍ ചൈനയില്‍ നിന്ന് മാത്രം 1300 കോടിയായിരുന്നു വാരിക്കൂട്ടിയത്. അവസാനമിറങ്ങിയ സീക്രട്ട് സൂപ്പര്‍ എന്ന സിനിമ 874 കോടി, പികെ എന്ന സിനിമ 831 കോടി. മൂന്ന് സിനിമകളും വലിയ നേട്ടമായിരുന്നു നേടിയതെന്ന കാര്യത്തെ കുറിച്ച് ഇതില്‍ കൂടുതല്‍ തെളിവുകളൊന്നും വേണ്ട.

ചൈനക്കാരുടെ സ്‌നേഹം

ഇന്ത്യയിലുള്ള ആരാധകരെക്കാള്‍ ആമിറ് ഖാനെ സ്‌നേഹിക്കുന്നത് ചൈനക്കാരാണെന്ന വേണമെങ്കില്‍ പറയാം. ചൈനിലെ താരങ്ങളല്ലാതെ അവര്‍ കണ്ടിട്ടുള്ള ജനപ്രിയ താരം ആമിര്‍ ഖാന്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് മനസിലാക്കിയ ആമിര്‍ ഖാന്‍ തന്റെ സിനിമ ഏറ്റവുമധികം മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റിയ സ്ഥലം ചൈനയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. കുറഞ്ഞ ബജറ്റില്‍ സ്വന്തമായി സിനിമ നിര്‍മ്മിക്കുകയും ശേഷം കോടികള്‍ കളക്ഷന്‍ വാരിക്കൂട്ടുകയും ചെയ്താണ് ആമിര്‍ ഖാന്‍ വിസ്മയമാവുന്നത്. കണ്ട് കണ്ട് തന്നെ ചൈനക്കാര്‍ ഇഷ്ടപ്പെട്ട് തുടങ്ങിയെന്ന കാര്യം ആമിറും വ്യക്തമാക്കുന്നു. സിനിമകള്‍ മാത്രമല്ല ആമിറിന്റെ ടെലിവിഷന്‍ പരിപാടികളുടെയും സ്ഥിരം പ്രേക്ഷകരാണ് ചൈനയിലുള്ളത്. ആമിര്‍ അതിഥി വേഷത്തിലെത്തിയ സിനിമയ്ക്ക് വരെ വന്‍ സ്വീകരണമായിരുന്നു അവിടെ നിന്നും കിട്ടിയത്. സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന സിനിമയ്ക്ക് ചൈനയില്‍ മാത്രം 11000 സ്‌ക്രീനുകളിലായിരുന്നു പ്രദര്‍ശനം നടത്തിയിരുന്നത്.

ദംഗലിലൂടെ

ദംഗല്‍ എന്ന സിനിമയായിരുന്നു ആമിര്‍ ഖാനെ ഇത്രയധികം ജനപ്രിയനാക്കിയത്. ഗുസ്തിക്ക് പ്രധാന്യം നല്‍കി നിര്‍മ്മിച്ച സിനിമയായിരുന്നതിനാല്‍ ചൈനയില്‍ സിനിമയ്ക്ക് വലിയ സ്വീകരണമായിരുന്നു കിട്ടിയത്. ആറര ലക്ഷം പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ആമിര്‍ ഖാനെ പിന്തുടരുന്ന ചൈനക്കാര്‍. ഹോളിവുഡ് സിനിമകള്‍ക്ക് കിട്ടുന്ന പ്രധാന്യമാണ് ഈ സിനിമകള്‍ക്കും ലഭിക്കുന്നത്. എന്നാല്‍ ചൈനീസ് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിക്കുന്ന കളക്ഷന്റെ 25 ശതമാനമായിരിക്കും ആമിറിന് കിട്ടുന്നത്. ഇതേ പാത പിന്തുര്‍ന്ന് മറ്റ് താരങ്ങളുടെ സിനിമകളും ചൈനയിലേക്ക് റിലീസിനെത്തിക്കുന്നുണ്ട്. നല്ല സിനിമകളെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ മടിയില്ലാത്തവര്‍ തന്നെയാണ് ചൈനക്കാര്‍.

Image result for dangal aamir film

Click Here : – കോടികളുടെ തമ്പുരാനാണ് ആമിര്‍ ഖാന്‍! സൂപ്പര്‍സ്റ്റാറിന് ഇന്ന് പിറന്നാള്‍  

Leave a Reply