പ്രശസ്ത സംവിധായകന് എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ട ചിത്രമാണ് ബാഹുബലി. ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ അനവധി തിരുത്തിയെഴുതിയ ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. 2015ലായിരുന്നു ബാഹുബലിയുടെ ആദ്യ ഭാഗമിറങ്ങിയിരുന്നത്. ബാഹുബലിയായി വേഷമിട്ട പ്രഭാസ് എന്ന നടന് തന്റെ കരിയറിലെ അഞ്ച് വര്‍ഷമാണ് ചിത്രത്തിനായി മാറ്റിവെച്ചിരുന്നത്.
ബാഹുബലിയുടെ രണ്ടാം ഭാഗം 2017ലാണ് പുറത്തിറങ്ങിയത്. രണ്ടാം ഭാഗം ഇന്ത്യന്‍ സിനിമയിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം തന്നെ തിരുത്തിയെഴുതിയ ചിത്രമായിരുന്നു. 1000 കോടി ക്ലബില്‍ പ്രവേശിച്ച ആദ്യ ഇന്ത്യന്‍ സിനിമയായിരുന്നു ബാഹുബലിയുടെ രണ്ടാം ഭാഗമായ ബാഹുബലി ദ കണ്ക്ലൂഷന്.
ബാഹുബലി സിരീസില്‍ പ്രഭാസിനെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് കട്ടപ്പയായി വേഷമിട്ട സത്യരാജ്.മഹിഷ്മതി സാമ്രാജ്യത്തോട് കൂറുള്ളൊരു സേനാധിപനായ കട്ടപ്പ എന്ന കഥാപാത്രം സത്യരാജിന്റെ കൈയ്യില്‍ ഭദ്രമായിരുന്നു.കട്ടപ്പയെ അത്രത്തോളം മികവുറ്റതാക്കി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ബാഹുബലിയുടെ വിജയം ഇതിലഭിനയിച്ച താരങ്ങളുടെയെല്ലാം ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു.

ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ ബാഹുബലിയായി വേഷമിട്ട പ്രഭാസിന്റെ മെഴുകു പ്രതിമ ലണ്ടനിലെ പ്രശസ്തമായ മാഡം തുസാഡ്സില്‍ പ്രതിഷ് ഠിച്ചിരുന്നു. മ്യൂസിയത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു ദക്ഷിണേന്ത്യന്‍ താരത്തിന്റെ പ്രതിമ വന്നിരുന്നത്. പ്രഭാസിനു ശേഷം ബാഹുബലിയിലെ മറ്റൊരു പ്രധാന കഥാപാത്രമായ കട്ടപ്പയുടെ മെഴുക് പ്രതിമയും മ്യൂസിയത്തില്‍ നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.