ദി ഗ്രേറ്റ് ഫാദര്‍ ഫൈനല്‍ ടീസര്‍

Featured, Film News, Malayalam

ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ച്‌ “ദ ഗ്രേറ്റ് ഫാദറി”ന്‍റെ ഫൈനല്‍ ടീസര്‍. നവാഗതനായ ഹനീഫ് അദേനി ഒരുക്കുന്ന ചിത്രത്തില്‍ സ്റ്റൈലന്‍ഗെറ്റപ്പിലാണ് മമ്മൂട്ടിയെത്തുന്നത്. അത്യന്തം സ്റ്റൈലിഷായാണ് മെഗാസ്റ്റാര്‍ പ്രീ റിലീസ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നതും. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ്ടീസര്‍ പുറത്തുവിട്ടത്.

200~ഓളം തിയറ്ററുകളില്‍ ചിത്രം നാളെ റിലീസ് ചെയ്യും. ഓഗസ്റ്റ് സിനിമാസിന്‍െറ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ആര്യ, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആര്യയാണ് വില്ലന്‍.

 

 

Leave a Reply