Tamil

കുപിതനായി ടിവി എറിഞ്ഞുടയ്ക്കുന്ന കമല്‍ ഹാസന്‍!! താരത്തിന്റെ വീഡിയോ വൈറലാകുന്നു

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദേഷ്യം കൊണ്ട് ടിവിയുടെ റിമോർട്ട് തല്ലിപ്പൊട്ടിക്കുന്ന കമൽ ഹാസന്റെ വീഡിയോയാണ്. ഇന്ത്യയിലേയും തമിഴ് നാട്ടിലേയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ രൂക്ഷമായി വിമർശിക്കുന്ന രീതിയിലുള്ളതാണ് ഈ വീഡിയോ. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ താരത്തിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.ടെലിവിഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഡിഎംകെ നേതാവ് സ്റ്റാലിന്റേയും പ്രസംഗങ്ങളുടെ പശ്ചാത്തലത്തിലാണ് വീഡിയോ. നേതാക്കന്മാരുടെ പ്രസംഗം കമലിനെ അസ്വസ്ഥനാക്കുകയും ഒടുവിൽ ദേഷ്യത്തോടെ കയ്യിലിരുന്ന റിമോർട്ട് എറിഞ്ഞ് ടിവി പൊട്ടിക്കുകയാണ്. കൂടാതെ ജനങ്ങളോട് ചില ചോദ്യങ്ങളും […]

nayanthara-vishu-celebration-with-vignesh-shivn
Film News Tamil

നയന്‍താരയും കുടുംബിനിയായോ? കാമുകനൊപ്പം വിഷു ആഘോഷിച്ച് ലേഡീ സൂപ്പര്‍സ്റ്റാര്‍

കഴിഞ്ഞ വര്‍ഷം ബോളിവുഡില്‍ നിന്നും തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്നും നിരവധി താരവിവാഹങ്ങളായിരുന്നു നടന്നത്. എന്നാല്‍ ആരാധകര്‍ കാത്തിരുന്നൊരു വിവാഹം സൗത്ത് ഇന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ വിവാഹത്തിന് വേണ്ടിയായിരുന്നു. ഒരുപാട് കാലമായി പല താരങ്ങളുമായി നയന്‍സ് പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നെങ്കിലും അതൊന്നും വിവാഹത്തിലേക്ക് എത്തിയിരുന്നില്ല. എന്നാല്‍ നടനും സംവിധായകനുമായ വിഘ്‌നേശ് ശിവനും നയന്‍സും വിവാഹിതരാകാന്‍ പോവുന്നതായി പലപ്പോഴായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇരുവരും രഹസ്യമായി വിവാഹം കഴിച്ചെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായ വിവാഹത്തെ കുറിച്ച് താരങ്ങള്‍ പറഞ്ഞിട്ടില്ല. […]

brindha-gopal-s-20-year-challenge-with-jyothika
Film News Tamil

സൂര്യയുടെ പൊണ്ടാട്ടിയ്ക്ക് 20 വര്‍ഷമായിട്ടും ഒരു മാറ്റവുമില്ല! 20 ഇയര്‍ ചലഞ്ചുമായി ബൃന്ദ മാസ്റ്റര്‍!

പത്ത് വര്‍ഷം മുന്‍പുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ട് നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഒരു ചലഞ്ച് നടന്നിരുന്നു. തെന്നിന്ത്യയില്‍ നിന്നും നിരവധി താരങ്ങളായിരുന്നു 10 ചലഞ്ചിന്റെ ഭാഗമായത്. ആ ട്രെന്‍ഡിംഗ് അവസാനിച്ചെങ്കിലും വീണ്ടും ചില താരങ്ങള്‍ പഴയ ചിത്രങ്ങളുമായി വരികയാണ്. ഇപ്പോള്‍ ഡാന്‍സ് മാസ്റ്റര്‍ ബൃന്ദയാണ് പഴയ ചിത്രവുമായി വന്നത്. ബൃന്ദ പുറത്ത് വിട്ടത് 10 വര്‍ഷം മുന്‍പുള്ള ചിത്രമല്ല 20 വര്‍ഷം മുന്‍പുള്ള ചിത്രമായിരുന്നു. നടി ജ്യോതികയ്ക്കും നടി ഖുഷ്ബുവിനുമൊപ്പമുള്ള ചിത്രമായിരുന്നു വൃന്ദ പുറത്ത് വിട്ടത്. 20 […]

jayalalitha-s-biopic-sasilalitha-announced
Featured Tamil

ജയലളിതയുടെയും ശശികലയുടെയും ജീവിതം പറഞ്ഞ് ബയോപിക്ക് ചിത്രം! ശശിലളിത പ്രഖ്യാപിച്ചു

ഇന്ത്യന്‍ സിനിമയില്‍ ബയോപിക്ക് ചിത്രങ്ങള്‍ ധാരാളമായി വന്നുകൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍. സിനിമാ താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയുമെല്ലാം  ജീവിതം പ്രമേയമാക്കി കൊണ്ടാണ് പല സിനിമകളും പുറത്തിറങ്ങിയിരുന്നത്. അന്തരിച്ച തമിഴ് നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പ്രമേയമാക്കി കൊണ്ടുളള സിനിമകളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ട് ചിത്രങ്ങളാണ് ജയലളിതയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിന്റെയെല്ലാം പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. തലൈവിയെന്നും ദ അയേണ്‍ ലേഡിയെന്നും പേരിട്ട ചിത്രങ്ങളുടെ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ജയളിതയുടെ ജീവിതം പ്രമേയമാക്കികൊണ്ടുളള മറ്റൊരു ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. […]

dhanush-movie-dropped-gautham-menon
Malayalam Tamil

കാത്തിരിപ്പ് വെറുതെയായി!! എന്നൈ നോക്കി പായും തോട്ട ഉപേക്ഷിച്ചു, പാട്ടും ടീസറും നീക്കം ചെയ്തു

സംഗീത പ്രേമികൾ ഒരുപോലെ നെഞ്ചിലേറ്റിയ ഒരു ഗാനമായിരുന്നു എന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തിലെ മറുവാർത്ത പേസാതെ മടിമീതെ നീ തൂങ്കിടിനാ.. എന്ന് തുടങ്ങുന്ന ഗാനം. 2016 ൽ പുറത്തു വന്ന ഗാനം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറുകയായിരുന്നു. പാട്ട് പുറത്തു വന്നതു മുതൽ സിനിമയ്ക്ക് വേണ്ടിയുളള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. വർഷം മൂന്ന് കഴിഞ്ഞിട്ടും ഇതുവരെ സിനിമ പുറത്തു വന്നിട്ടില്ല. പ്രേക്ഷകരെ നിരാശയിലാക്കി ധനുഷിനെ നായികനാക്കി ഗൗതം മേനോൻ ഒരുക്കുന്ന എന്നെ നോക്കി […]

amala-paul-latest-picture-on-location
Film News Tamil

നടി അമല പോളിനെ കെട്ടിയിട്ടതെന്തിന്? രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനെ കുറിച്ച് നടി!

നടി അമല പോളിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. ഇന്ന് തെന്നിന്ത്യന്‍ സിനിമാലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന അമല മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും സജീവമാണ്. മറ്റ് ഭാഷകളിലേക്ക് പോയതോടെ അമലയുടെ മലയാള ചിത്രങ്ങളുടെ എണ്ണം കുറഞ്ഞു. ജയറാമിന്റെ അച്ചായന്‍സ് ആയിരുന്നു മലയാളത്തില്‍ അവസാനമായി അമല അഭിനയിച്ച സിനിമ. സിനിമയ്ക്കപ്പുറം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന അമല ഫേസ്ബുക്ക് വഴി പുറത്ത് വിട്ട ചിത്രം തരംഗമായിരിക്കുകയാണ്. ഇരുകൈകളും കെട്ടിയിട്ട നിലയിലുള്ള അമലയുടെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ അമല നായികയാവന്ന ഏറ്റവും […]

samantha-akkineni-shares-picture-with-naga-chaitanya
Film News Tamil

ഭര്‍ത്താവിന്റെ തോളില്‍ തലചായ്ച്ച് സാമന്ത! താരദമ്പതികള്‍ ഇപ്പോഴും പ്രണയത്തിലാണ്

വിവാഹത്തിന് ശേഷവും തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് സാമന്ത. വിവാഹത്തോടെ സിനിമ ഉപേക്ഷിക്കാറുള്ള നായികമാരാണ് പൊതുവേ. എന്നാല്‍ നടന്‍ നാഗചൈതന്യയുമായിട്ടുള്ള വിവാഹത്തിന് ശേഷവും നടി സിനിമയില്‍ സജീവമാണ്. അടുത്തിടെയാണ് താരദമ്പതികള്‍ നായിക നായകന്മാരായി അഭിനയിച്ച സിനിമ തിയറ്ററുകളിലേക്ക് എത്തിയത്. ഇപ്പോഴിതാ സാമന്ത സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ട ചിത്രം തരംഗമായിരിക്കുകയാണ്. ഭര്‍ത്താവിന്റെ തോളില്‍ തലചായ്ച്ചിരിക്കുന്ന നടിയാണ് ചിത്രത്തിലുള്ളത്. വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷത്തിന് മുകളില്‍ ആയെങ്കിലും ഇപ്പോഴും താരങ്ങള്‍ പ്രണയിച്ച് കൊണ്ടിരിക്കുകയാണെന്ന് ഇത്തരം ചിത്രങ്ങളില്‍ […]

niveda-thomas-in-thalaivar
Gossips Tamil

ജയറാമിന്‍റെ ‘മകള്‍’ രജനീകാന്ത് ചിത്രത്തില്‍? തലൈവര്‍ 167 ലേക്ക് താരമെത്തുമോ?

ജയറാമും ഗോപികയും നായികാനായകന്‍മാരായെത്തിയ വെറുതെ ഒരു ഭാര്യ എന്ന സിനിമ കണ്ടവരാരും ഇവരുടെ മകളായി അഭിനയിച്ച താരത്തെ മറന്നിരിക്കാനിടയില്ല. ജയറാമിന്റെ മകളായാണ് പൊതുവെ നിവേദയെ വിശേഷിപ്പിക്കാറുള്ളത്. ബാലതാരമായി തുടക്കം കുറിച്ച നിവേദയ്ക്ക് മികച്ച അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിന് പുറമെ അന്യഭാഷയിലേക്കെത്തിയപ്പോഴും മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിക്കുന്നത്. അന്യഭാഷകളിലും സജീവമായ താരത്തെ തേടി സുപ്രധാനമായ ഒരു അവസരം വന്നിരിക്കുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. രജനീകാന്തിനെ നായകനാക്കി എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ തലൈവരുടെ […]

suriya-gifts-macbook-pro-to-govind-vasantha
Film News Tamil

ഗോവിന്ദ് വസന്തയ്ക്ക് സമ്മാനവുമായി സൂര്യ! വൈറലായി സംഗീത സംവിധായകന്റെ പോസ്റ്റ്

96ന്റെ വിജയത്തിനു ശേഷം തമിഴില്‍ തിളങ്ങിനില്‍ക്കുന്ന സംഗീത സംവിധായകനാണ് ഗോവിന്ദ് വസന്ത. ചിത്രത്തിലെ ഗാനങ്ങളെല്ലാം തരംഗമായ ശേഷം തമിഴില്‍ ഗോവിന്ദിന് തിരക്കേറിയിരുന്നു. കൈനിറയെ ചിത്രങ്ങളാണ് സംഗീത സംവിധായകന്റെതായി കോളിവുഡില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഉറിയടി 2 എന്ന ചിത്രമാണ് ഗോവിന്ദ് വസന്തയുടെതായി ഒടുവില്‍ റിലീസ് ചെയ്തിരുന്നത്. സിനിമ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ പാട്ടുകളും എറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ നിര്‍മ്മിച്ചിരിക്കുന്നത് 2 ഡി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സൂപ്പര്‍താരം സൂര്യയാണ്. സിനിമയിലെ നാല് പാട്ടുകളും പശ്ചാത്തല സംഗീതവും ചെയ്തിരുന്നത് ഗോവിന്ദ് […]

Film News Tamil

ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം!! ഭർത്താവിനു മുന്നിൽ തുറന്നുപറഞ്ഞ് സാമന്ത

തെന്നിന്ത്യൻ താര ദമ്പതികളായ നാഗ ചൈതന്യയും സാമന്തയും വിവാഹത്തിനു ശേഷം ഒരുമിച്ച് എത്തുന്ന ചിത്രമാണ് മജിലി. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 5 നാണ് റിലീസിനായി എത്തുന്നത്. ഇപ്പോഴിത വീണ്ടും ക്യാമറയ്ക്ക് മുന്നിൽ ഒന്നിച്ചെത്തിയതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് താരങ്ങൾ.വ്യത്യസ്‍തമായ ഒരു പ്രമേയമാണ് ചിത്രത്തിലേതെന്ന് സാമന്തയും നാഗ ചൈതന്യയും പറയുന്നത്. നാഗ ചൈതന്യയെ വിവാഹം ചെയ്‍തതാണ് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്നും സാമന്ത പറയുന്നു. മജിലിയെ കുറിച്ച് സാമന്ത പറയുന്നത് ഇങ്ങനെ. കാമുകനായ നാഗ ചൈതന്യയെക്കാളും […]