കൊച്ചി:അവാര്‍ഡ് നേട്ടത്തിന്റെ നിറവില്‍ വിനായകന് തന്റെ സന്തോഷം പങ്കിടാന്‍ കമ്മട്ടിപ്പാടത്തെത്തി. സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിക്കുന്ന സമയത്ത് വിനായകന് കമ്മട്ടിപ്പാടം സിനിമ ഷൂട്ട് ചെയ്ത എറണാകുളത്തെ സൗത്ത് ബസ്റ്റാന്‍ഡിനടുത്ത ചേരി സമാനമായ കമ്മട്ടിപ്പാടത്ത് നാട്ടുകാരോടൊത്തായിരുന്നു. അവാര്‍ഡ് പ്രഖ്യാപന സമയത്ത് എല്ലാവരും വിനായകെ അന്വേഷിച്ചു നടന്നപ്പോള്‍ അദ്ദേഹം കോളനി നിവാസികള്‍ക്കൊപ്പം കമ്മട്ടിപ്പാടത്ത് ഗംഗയായി അവര്‍ക്കൊപ്പം ചെലവഴിച്ചു.