suryas-response-to-his-followers
Tamil

ഒടുവില്‍ സൂര്യ നേരിട്ട് പ്രതികരിച്ചു, കുള്ളന്‍ പരമാര്‍ശത്തെക്കുറിച്ച് താരം പറഞ്ഞത്?

തെന്നിന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ താരങ്ങളിലൊരാളാണ് സൂര്യ. തമിഴകത്ത് മാത്രമല്ല താരത്തിന് ആരാധകരുള്ളത്. താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം കേരളത്തില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. സണ്‍ മ്യൂസിക്കിന്റെ ലൈവ് പരിപാടിക്കിടയിലാണ് അവതാരകര്‍ താരത്തെ കുള്ളനെന്ന് വിളിച്ച് കളിയാക്കിയത്.
ആരാധകരും സിനിമാപ്രവര്‍ത്തകരും അവതാരകരുമടക്കം നിരവധി പേര്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചാനല്‍ ഓഫീസിന് മുന്നില്‍ ആരാധകരുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗവും സംഘടിപ്പിച്ചിരുന്നു. സംഭവത്തെ തുടര്‍ന്നുള്ള പ്രതിഷേധം തുടരുന്നതിനിടയിലാണ് വിഷയത്തില്‍ പ്രതികരണവുമായി സൂര്യ രംഗത്തെത്തിയത്.അമിതാഭ് ബച്ചനോടൊപ്പം സൂര്യ അഭിനയിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. അതിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.ചിത്രത്തിലെ നായികയായി അനുഷ്‌ക എത്തിയാല്‍ സൂര്യയ്ക്ക് ഹീല്‍സ് ഉപയോഗിക്കേണ്ടി വരുമെന്നും അവതാരകര്‍ പറഞ്ഞിരുന്നു.വിശാല്‍, വിഘ്‌നേഷ് ശിവന്‍, തുടങ്ങി തമിഴ് സിനിമയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും ഈ വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. രൂക്ഷമായ ഭാഷയിലാണ് അവര്‍ പ്രതികരിച്ചത്.

Leave a Reply