sunny-wayne-got-married
Film News

യുവതാരം സണ്ണി വെയ്ന്‍ വിവാഹിതനായി! ആരാണ് വധുവെന്നറിയാമോ? ചിത്രങ്ങള്‍ വൈറല്‍

സെക്കന്റ് ഷോയിലൂടെയാണ് സണ്ണി വെയ്ന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ശ്രീനാഥ് രാജേന്ദ്രനെന്ന നവാഗത സംവിധായകനൊപ്പമായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്. ദുല്‍ഖര്‍ സല്‍മാന്റേയും ആദ്യത്തെ സിനിമയായിരുന്നു ഇത്. കുരുടി എന്ന കഥാപാത്രത്തെയായിരുന്നു സണ്ണി അവതരിപ്പിച്ചത്. ദുല്‍ഖര്‍ അവതരിപ്പിച്ച ഹരിയുടെ സന്തത സഹചാരിയാണ് കുരുടി. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സ്വീകാര്യതയായിരുന്നു സണ്ണിക്ക് ലഭിച്ചത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. സണ്ണി വെയ്‌ന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കോഴിക്കോട് സ്വദേശിനിയും ബാല്യകാല സുഹൃത്തുമായ രഞ്ജിനിയെയാണ് സണ്ണി ജീവിതസഖിയാക്കിയത്.

Image result for sunny-wayne-got-married

ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. സണ്ണിക്കുട്ടന് ആശംസ നേര്‍ന്ന് അജു വര്‍ഗീസും വിവാഹ ചിത്രം പങ്കുവെച്ചിട്ടുണ്ട്. സഹനടനായി തുടക്കം കുറിച്ച സണ്ണി പിന്നീട് നായകനായി അരങ്ങേറിയിരുന്നു. നായകനായതിന് പിന്നാലെയായാണ് വില്ലനായും അദ്ദേഹമെത്തിയത്. അമ്പരപ്പിക്കുന്ന ഭാവപ്പകര്‍ച്ചയുമായാണ് കായംകുളം കൊച്ചുണ്ണിയില്‍ സണ്ണി എത്തിയത്. നിറഞ്ഞ കൈയ്യടിയായിരുന്നു താരത്തിന് ലഭിച്ചത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു താരത്തിന് കൂടുതലും ലഭിച്ചത്. ഇതിനകം 32 ലധികം സിനിമകളിലാണ് അദ്ദേഹം വേഷമിട്ടത്. സംസം ആണ് സണ്ണിയുടെ പുതിയ സിനിമ മഞ്ജിമയാണ് നായികയായി എത്തുന്നത്.

മലയാളത്തിന് പുറമെ തമിഴകത്തും അരങ്ങേറിയിരുന്നു സണ്ണി. ദേശീയ പുരസ്‌കാര ജേതാവായ രാജു മുരുഗേശന്റെ ജിപ്‌സിയിലൂടെയായിരുന്നു താരം തമിഴില്‍ തുടക്കം കുറിച്ചത്. സഖാവ് ബാലനെന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. സണ്ണിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയിലൂടെ വൈറലായിരുന്നു.

Leave a Reply