
ശ്രീദേവിയുടെ സംസ്കാര ചടങ്ങായിരുന്നില്ല, ഫാഷന്‍ പരേഡായിരുന്നു! നാണമാവില്ലേ താരങ്ങളെ നിങ്ങള്‍ക്ക്.
ഗ്ലാമറിന്റെ ലോകം എന്നാണ് ബോളിവുഡ് അറിയപ്പെടുന്നത്. സിനിമയിലൂടെ പ്രശസ്തിയിലെത്തിയാല്‍ മനസാക്ഷി നഷ്ടപ്പെട്ട് പോവുമോ? നടി ശ്രീദേവിയുടെ സംസ്കാര ചടങ്ങുകള്‍ക്കെത്തിയ ജാക്വലീന് ഫെര്‍ണാണ്ടന്‍സ് ചിരിച്ച് വര്‍ത്തമാനം പറയുന്നത് വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പലരും നടിയെ വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ സിനിമാ പ്രേക്ഷകരെ ദു:ഖത്തിലാഴ്ത്തിയായിരുന്നു ശ്രീദേവി ഓര്‍മ്മയായത്. നടിയുടെ മരണത്തിന് ശേഷം ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ മറ്റ് താരങ്ങള്‍ ഗ്ലാമറിന് ഒട്ടും കുറവ് വരുത്തിയില്ലായിരുന്നു. എല്ലാവരും വെള്ള നിറമുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. എന്നാല്‍ മരണത്തില്‍ പങ്കെടുക്കാന്‍ പലരും എത്തുന്നതിന് വേണ്ടി വസ്ത്രം ഡിസൈന്‍ ചെയ്യാന്‍ കൊടുത്തതും ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുകയാണ്.
ആരാധകരെ ഞെട്ടിച്ച് കൊണ്ട് ദുബായില്‍ നിന്നും ഫെബ്രുവരി 24 ന് രാത്രിയായിരുന്നു ശ്രീദേവി മരിച്ച വാര്‍ത്ത പുറത്ത് വന്നത്. ശേഷം മാര്‍ച്ച് 1 ന് നടിയുടെ മൃതദേഹം മുംബൈയിലെത്തിച്ച് സംസ്കാരവും നടത്തിയിരുന്നു.അന്ധേരിയിലെ സെലിബ്രേഷന് സ്പോര്ഡസ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം ശ്രീദേവിയുടെ മൃതശരീരം പാര്‍ലെ സേവാ സമാജ് ശ്മാശാനത്തിലാണ് സംസ്കരിച്ചത്. ചടങ്ങുകളില്‍ പങ്കെടുക്കാനും മറ്റുമായി ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളായിരുന്നു എത്തിയിരുന്നത്.
അന്ധേരിയിലെ സെലിബ്രേഷന് സ്പോര്ഡസ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം ശ്രീദേവിയുടെ മൃതശരീരം പാര്‍ലെ സേവാ സമാജ് ശ്മാശാനത്തിലാണ് സംസ്കരിച്ചത്. ചടങ്ങുകളില്‍ പങ്കെടുക്കാനും മറ്റുമായി ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളായിരുന്നു എത്തിയിരുന്നത്. ശ്രീദേവിയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ പലരും തിരക്കിട്ട് ഓടുകയായിരുന്നു. പ്രമുഖ ഡിസൈനറായ ശൗരങ്ക് ഷാ യുടെ അസിസ്റ്റന്റ് നികിത ഷായാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. നികിത പറയുന്നതിങ്ങനെ…
ശ്രീദേവിയുടെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഞങ്ങളുടെ പക്കലുള്ള ഡിസൈന്‍ വസ്ത്രങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്റ്റൈലിസ്റ്റുകളായിരുന്നു താരങ്ങള്‍ക്ക് വേണ്ടി ഡിസൈനറുമായി ബന്ധപ്പെട്ടിരുന്നത്. അത് കണ്ടിട്ട് തനിക്ക് ദേഷ്യവും സങ്കടവും വെറുപ്പും തോന്നി പോയെന്ന് നികിത പറയുന്നു.പ്രിയ താരങ്ങളെ ദൈവത്തിനെ ഓര്‍ത്ത് ഒരു കാര്യം പറയാമോ? ശ്രീദേവി നിങ്ങളുടെ ആരെങ്കിലും ആയിരുന്നു എന്നത് കൊണ്ടായിരുന്നോ നിങ്ങള്‍ അവരുടെ സംസ്കാരത്തിലും പ്രാര്‍ത്ഥന സമ്മേളനത്തിനും പോയിരുന്നത്? അതോ അവിടെ നടക്കുന്നത് ഒരു ഫാഷന്‍ പരേഡിന് പോവുകയാണെന്ന് കരുതിയാണോ അവിടേക്ക് വന്നത്? മാധ്യമങ്ങള്‍ പരിഹാസ്യമായി പലതും ചെയ്യുന്നുണ്ട്. എന്നാല്‍ സിനിമാ പ്രവര്‍ത്തകര്‍ ഇത്രയും തരം താഴുന്നത് കാണുമ്പോള്‍ അവരോട് ദേഷ്യം തോന്നുന്നു.
ഗ്ലാമറും സ്റ്റൈലും മേക്കപ്പുമെല്ലാം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ടാവും. എന്നാല്‍ ഇതുപോലുള്ള മരണങ്ങളില്‍ അല്പം മനുഷ്യത്വമെങ്കിലും കാണിച്ച് കൂടെയെന്നും നികിത ചോദിക്കുന്നു. ഇതൊ കാണുമ്പോള്‍ ഏറ്റവുമധികം ദു:ഖിക്കുന്നത് ശ്രീദേവി മാത്രമായിരിക്കും. കാരണം ഒപ്പം നിന്നവരുടെ പ്രതികരണം വരെ ഇതാണല്ലോ…!