പ്രണയം സിനിമയാക്കി കാലത്തില്‍ നിന്നും മാറി പ്രണയവും തേപ്പും സിനിമയിലെത്തിയതോടെ തേപ്പ് വലിയൊരു കലയായി മാറിയിരിക്കുകയാണ്. അതിനിടെ ബോളിവുഡില്‍ നിന്നും ഷാഹിദ് കപൂര്‍ തന്നെ ഒരു ബോളിവുഡ് നടി തേച്ചിട്ട് പോയെന്നും പിന്നീട് അവര്‍ പ്രസിദ്ധ നടിയായി മാറിയെന്നുമടക്കം വെളിപ്പെടുത്തിയിരിക്കുകയാണ്.ഷാഹിദ് ഭാര്യയായ മീര രജപുത്തുമായി ഒരു ചാറ്റ് ഷോയില്‍ പങ്കെടുക്കുമ്പോഴാണ് തനിക്ക് ബോളിവുഡില്‍ രണ്ട് പ്രണയങ്ങളായിരുന്നതിനെ കുറിച്ച് പറഞ്ഞത്. അതിലൊരാള്‍ പ്രമുഖ നടിയായിരുന്നെന്നും അവര്‍ തന്നെ വഞ്ചിച്ച പോവുകയായിരുന്നെന്നും താരം പറയുന്നു. എന്നാല്‍ താരം ഉദ്ദേശിച്ചിരിക്കുന്നത്  ആരെയാണെന്ന് തുറന്ന് പറഞ്ഞില്ലെങ്കിലും അക്കാര്യം എല്ലാവര്‍ക്കും വ്യക്തമായി അറിയാം.ഷാഹിദ് കപൂറിന്റെ പ്രണയം ബോളിവുഡിലെ പരസ്യമായ സത്യമായിരുന്നു. കരീന കപൂറുമായി പ്രണയത്തിലായിരുന്നെന്ന വാര്‍ത്തകളായിരുന്നു പുറത്ത് വന്നത്. കരീനയുടെ കാമുകനായിട്ടായിരുന്നു ഷാഹിദ് അറിയപ്പെട്ടിരുന്നത്.ഇരുവരും നായിക നായകന്മാരായി ഒന്നിച്ചഭിനയിച്ച് ഹിറ്റായ ജബ് വീ മെറ്റിന്റെ ഷൂട്ടിംഗിനിടയിലെ ഇരുവരുടെയും പ്രണയം പാപ്പരാസികള്‍ക്ക് ഗോസിപ്പ് ഉണ്ടാക്കുന്നതിനുള്ള പ്രധാന ഘടകമായിരുന്നു. പൊതു പരിപാടിയില്‍ ഇരുവരും പരസ്പരം ചുംബിക്കുന്ന ചിത്രവും വൈറലായിരുന്നു.