ഒമറിന്റെ നായിക പ്രിയ പ്രകാശ് വാര്യർ പാരയായിരിക്കുന്നത് മലയാളി നടിമാർക്കല്ല പകരം ഭീഷണി മുഴക്കിയിരിക്കുന്നത് ബോളിവുഡിലെ താര സുന്ദരി കത്രീന കെയ്ഫിനാണ്. എങ്ങനെ എന്നല്ലോ എല്ലാവരും ചിന്തിക്കുന്നത്. പ്രിയയും കത്രീനയും തമ്മിൽ ഒരു ബന്ധമുണ്ട്.
അത് എന്താണെന്നു അറിയാമോ?ഒമറിന്റെ ഒരു അടാറ് ലവിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. അങ്ങ് ബോളിവുഡിൽ നിന്നുവരെ അഭിനന്ദന പ്രവാഹമാണ് ഈ കൊച്ചു മിടുക്കിയ്ക്ക് ലഭിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രിയയേയും പ്രിയയുടെ എക്സ്പ്രഷനേയും കുറിച്ചു പ്രശംസിക്കുമ്പോൾ പ്രേക്ഷകരുടെ ഇടയിൽ നിന്ന് ഒരു വ്യത്യസ്തമായ കമന്റ് വന്നിരിക്കുകയാണ്.കത്രീന തന്റെ കരിയര്‍ മുഴുവനെടുത്താലും രണ്ടു നിമഷം കൊണ്ട് പ്രിയ ചെയ്ത ഭാവങ്ങളൊന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു ആ ട്വീറ്റ്.
ആ ട്വീറ്റിന് ലഭിച്ചത് മൂവായിരത്തോളം റി ട്വീറ്റ്സും എണ്ണായിരം ലൈക്കുമാണ് ലഭിച്ചിരിക്കുന്നത്. പ്രിയയുടെ എക്സ്പ്രഷൻ ബോളീവുഡ് നടിമാർക്ക് വലിയ പാരയാകുമെ എന്നാണ് ആരാധകരും ഉറ്റു നോക്കുന്നത് . കന്നി ചിത്രം സിനിമ പുറത്തെത്തുന്നതിനു മുൻപ് സിനിമയില്‍ നിന്നും അത്രയേറെ ഓഫറുകളാണ് പ്രിയ തേടി എത്തുന്നത്.