simbu-s-reaction-on-marriage-rumor-with-oviya

താരങ്ങളെ കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് ഒരു കൈയ്യും കണക്കുമില്ല. നടന്‍ ചിമ്പുവും ഓവിയയും വിവാഹിതരാകാന്‍ പോകുന്നു എന്നായിരുന്നു ഒടുവില്‍ പുറത്ത് വന്ന വാര്‍ത്ത. വിവാഹ ഫോട്ടോ സഹിതമാണ് വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ അത് മോര്‍ഫ് ചെയ്‌തെടുത്ത ഫോട്ടോ ആണെന്നും, വിവാഹ വാര്‍ത്ത വ്യാജമാണെന്നും പിന്നീട് തെളിവ് സഹിതം പുറത്ത് വന്നിരുന്നു. എന്നാലിപ്പോള്‍ ചിമ്പു വിവാഹ വാര്‍ത്തയോട് പ്രതികരിക്കുന്നു. ഓവിയയെ ഇരുത്തിയാണ് ചിമ്പുവിന്റെ പ്രതികരണം.പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി വിജയ് ടിവിയില്‍ അതിഥിയായി എത്തിയതായിരുന്നു ഓവിയ. ഓവിയയ്ക്ക് സര്‍പ്രൈസ് നല്‍കാനായി ഫോണില്‍ വിളിച്ചപ്പോഴാണ് ചിമ്പു വിവാഹ വാര്‍ത്തയോട് പ്രതികരിച്ചത്.ഇതിനു മുന്‍പ് ഒരു 10 തവണയെങ്കിലും എന്റെ കല്ല്യാണം സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞതാണ്. നാട്ടുകാരെല്ലാം നിന്നെ കല്ല്യാണം കഴിപ്പിക്കുന്നുണ്ട് ഞാനെപ്പോഴാ നിന്നെ കല്ല്യാണം കഴിപ്പിക്കുന്നതെന്ന് അമ്മ ചോദിക്കുന്നു. എനിക്കാകട്ടെ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്- ചിമ്പു പറഞ്ഞു.എത്രയും പെട്ടെന്ന് ചിമ്പുവിന്റെ വിവാഹം നടക്കട്ടെയെന്നും നല്ലൊരു പെണ്‍കുട്ടിയെ ഭാര്യയായി ലഭിക്കട്ടെയെന്നും ഓവിയ ആശംസിച്ചു, എന്നാല്‍ താനിപ്പോഴാണ് സന്തോഷത്തോടെ ജിവിക്കുന്നത്. ആ സമാധാനം കളയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചിമ്പു പറയുന്നു.മുന്‍പ് ചിമ്പുവിന്റെ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് വഴി ഓവിയയുമായുള്ള വിവാഹ വാര്‍ത്ത വന്നിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പുതിയ വിവാഹ വാര്‍ത്ത പ്രചരിച്ചത്. അന്ന വിവാഹ വാര്‍ത്തയോട് കടുത്ത ഭാഷയിലാണ് ചിമ്പു പ്രതികരിച്ചത്.