സിനിമാ ലോകത്ത് ചില ഞെട്ടിയ്പ്പിക്കുന്ന പ്രണയ പരാജയങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്കിതാ ശ്രുതി ഹസന്റെയും മിഷേലിന്റെയും പ്രണയവും. തമിഴ് സിനിമാ പ്രേമികള്‍ ഏറെ ആഘോഷിച്ച പ്രണയബന്ധമായിരുന്നു ശ്രുതിയുടെയും മിഷേലിന്റെയും പ്രണയം. വിവാഹം ഉറപ്പിച്ച ബന്ധം ഇതാ വേര്പിരിഞ്ഞിരിയ്ക്കുന്നു.ശ്രുതി ഹസനുമായി വേര്‍പിരിയുന്ന കാര്യം സോഷ്യല്‍ മീഡിയ പേജിലൂടെ മിഷേല്‍ തന്നെയാണ് അറിയിച്ചത്. വളരെ ഔദ്യോഗികമായും മാന്യമായിട്ടുമാണ് മിഷേല്‍ വേര്‍പിരിയുന്ന കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചത്. വേര്‍പിരിഞ്ഞെങ്കിലും തങ്ങള്‍ നല്ല സുഹൃത്തുക്കളായിരിക്കും എന്ന് മിഷേല്‍ അറിയിച്ചിരുന്നു.
എന്നാല്‍ എന്താണ് ശ്രുതിയുമായി പിരിയാനുള്ള കാരണം എന്ന് മിഷേലോ ശ്രുതിയോ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ശ്രുതിയും മിഷേലും പിരിയാനുണ്ടായ കാരണം ചില തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നു. പല തിരക്കുകളും കാരണം ഒരുമിച്ച് സമയം ചെലവഴിക്കാന്‍ പറ്റാത്തത് കണ്ടാണത്രെ ഇനിയങ്ങോട്ട് സുഹൃത്തുക്കളായി തുടരാം എന്ന തീരുമാനം ശ്രുതിയും മിഷേലും എടുത്തത്. എന്തായാലും രണ്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ശ്രുതി ഹസന് സിനിമാ ലോകത്ത് സജീവമാകാന്‍ ഒരുങ്ങുകയാണ്. വിജയ് സേതുപതിയ്ക്കൊപ്പം അഭിനയിക്കുന്ന ലാഭമാണ് പുതിയ ചിത്രം