Cini News Featured Shows

അഭിനയപ്രതിഭയായ പെയിൻ്റിംഗ് തൊഴിലാളി

ഇത് ഷിബു ഇച്ഛംമഠം. മുഹമ്മയിലെ ഒരു സാധാരണ പെയിൻ്റിംഗ് തൊഴിലാളിയാണ് ഇദ്ദേഹം. ഏറെ ശ്രദ്ധേയമായ ‘ആരാച്ചാർ’ എന്ന ഏകാംഗ നാടകത്തിലൂടെ മലയാളി മനസ്സിൽ കുടിയേറി. ആരാച്ചാരും വർണ്ണക്കുടയുമടക്കം നിരവധി ഏകാംഗ നാടകങ്ങളും, മലയാളി ടി.വി. പ്രേക്ഷകർ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയ ‘തട്ടീം മുട്ടീം’ അടക്കം ചില പരമ്പരകളും ഷിബുവിൻ്റെ അഭിനയമികവിനെ അടയാളപ്പെടുത്തിയിട്ടുണ്ട്. സിനിമാമോഹം മനസ്സിൽ സൂക്ഷിക്കുന്ന ഷിബു ഇച്ഛംമഠം ഇന്നല്ലെങ്കിൽ നാളെ അഭ്രപാളിയിലെ അനിവാര്യതയായി മാറുകതന്നെ ചെയ്യും.

Two Malayalee actresses to be Arya's bride! Do you know who these are?
Featured Shows Tamil

മൂന്ന് പേരില്‍ നിന്നും വധുവിനെ തിരഞ്ഞെടുക്കാതിരുന്നതിന് പിന്നിലെ കാരണം ആര്യ വെളിപ്പെടുത്തി

ആര്യയുടെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നുണ്ട്. എന്തും ഏതും വാര്‍ത്തയും വിവാദവുമാവുന്ന ഇന്നത്തെക്കാലത്ത് ഒരു താരം വിവാഹത്തിനായി റിയാലിറ്റി ഷോ നടത്തുന്നുവെന്ന് അറിയിച്ചാല്‍ പിന്നെ നോക്കിയിരിക്കണോ, അതേക്കുറിച്ചുള്ള ചര്‍ചച്ചകള്‍ക്ക് തുടക്കമായത് ആര്യയുടെ പ്രഖ്യാപനത്തോടെയാണ്. മുന്‍പ് രാഖി സാവന്ത് ഇത്തരത്തില്‍ സ്വയംവരം നടത്താനെത്തിയതും പിന്നീട് സംഭവിച്ച കാര്യങ്ങളെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. തെന്നിന്ത്യന്‍ താരത്തിന്റെ ജീവിത സഖിയായി ആരെത്തുമെന്നുള്ള ആകാംക്ഷയ്ക്ക് വിരാമമായത് അടുത്തിടെയാണ്. കഴിഞ്ഞ ദിവസമായിരുന്നു പരിപാടിയുടെ ഗ്രാന്‍ഫ് ഫിനാലെ നടന്നത്. പ്രേക്ഷകരെയും മത്സരാര്‍ത്ഥികളെയും ഞെട്ടിച്ച കാര്യങ്ങളായിരുന്നു ഫിനാലെ […]