മിമിക്രി താരം അബിയുടെ മകനായി സിനിമയിലെത്തി വളരെ കുറച്ച് സിനിമകളില്‍ മാത്രം അഭിനയിച്ച് കഴിവ് തെളിയിച്ച താരപുത്രനായിരുന്നു ഷെയിന്‍ നിഗം. കിസ്മത്ത് എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ ഷെയിന്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഈട.തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലുടെ ശ്രദ്ധിക്കപ്പെട്ട നിമിഷ സജയനാണ് ചിത്രത്തില്‍ ഷെയിന്റെ നായികയായി അഭിനയിക്കുന്നത്. ജനുവരി അഞ്ചിന് റിലീസ് തീരുമാനിച്ചിരിക്കുന്ന ഈട മറ്റൊരു സൂപ്പര്‍ ഹിറ്റ് സിനിമയായിരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും അറിയാന്‍ കഴിയുന്നത്.പേര് കൊണ്ട് തന്നെ വ്യത്യസ്ത സിനിമയാണ് ഈട. അജിത്ത് കുമാര്‍ സംവിധാനം ചെയ്്ത സിനിമയില്‍ ഷെയിന്‍ നിഗവും നിമിഷ സജയനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ ജനുവരി 5 നാണ് റിലീസ് .കിസ്മത്തിന് ശേഷം ഒരു കാലഘട്ടത്തിലെ പ്രണയം പ്രമേയമാക്കി നിര്‍മ്മിക്കുന്ന സിനിമയാണ് ഈട. പ്രണയം മാത്രമല്ല, കലാപവും വിരഹവുമെല്ലാം സിനിമയുടെ കഥയായി വരുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട ട്രെയിലറില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായിരുന്നു.സിനിമ ഹിറ്റാവുമെന്ന കാര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് യാതെരു സംശയവുമില്ല. എന്നാല്‍ ഷെയിന്‍ നിഗത്തിനെ സംബന്ധിച്ചിടത്തോളം പുതുവര്‍ഷത്തില്‍ പുറത്തിറങ്ങുന്ന തന്റെ സിനിമയുടെ വിജയം കാണാന്‍ ബാപ്പ ഇല്ലല്ലോ എന്നതായിരിക്കും വിഷമം.ചിത്രത്തില്‍ കണ്ണൂര്‍ ഭാഷ സംസാരിക്കുന്ന ആനന്ദ് എന്ന കഥാപാത്രത്തെയാണ് ഷെയിന്‍ അവതരിപ്പിക്കുന്നത്. ഒപ്പം സുരഭി ലക്ഷ്മി, അലന്‍സിയര്‍, പി ബാലചന്ദ്രന് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി വരുന്നുണ്ട്.