കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് ഷംന കാസിം. 2004ല്‍ സിനിമയിലെത്തിയ ഷംന 2007ലാണ് തെലുങ്കിലും അരങ്ങേറ്റം കുറിക്കുന്നത്. 2008ല്‍ ആദ്യ തമിഴ് ചിത്രത്തിലും നായികയായതോടെ ഷംനയെ മലയാളത്തില്‍ കാണാതായി.അതേസമയം തെലുങ്ക്, തമിഴ്, കന്നട ചിത്രങ്ങളില്‍ ഷംന നിറഞ്ഞ് നില്‍ക്കുകയും ചെയ്യുന്നു. അന്യഭാഷ ചിത്രങ്ങളില്‍ അവസരം ലഭിച്ചപ്പോള്‍ മലയാളത്തെ മറന്നു എന്ന് പറയുന്നവരോട് അതിന് പിന്നിലെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തുകയാണ് ഷംന കാസിം. മലയാള സിനിമയില്‍ തനിക്കൊരു ശത്രുവുണ്ടെന്നാണ് താരം പറയുന്നത്.മലയാള സിനിമയില്‍ തനിക്കൊരു ശത്രുവുണ്ടെന്നാണ് ഷംന കാസിം പറയുന്നത്. തനിക്ക് അവസരങ്ങള്‍ കുറയുന്നു എന്ന് മാത്രമല്ല, ലഭിക്കുന്ന ചിത്രങ്ങളില്‍ നിന്നും അവസാന നിമിഷം ഒഴിവാക്കപ്പെടുന്നതും അതുകൊണ്ടാണെന്ന് ഷംന പറയുന്നു.കാസ്റ്റിംഗ് കഴിഞ്ഞ് ചിത്രീകരണം തുടങ്ങുന്നതിന് തൊട്ട് മുമ്പ് മാത്രം ഷംന താനീ ചിത്രത്തിലില്ല എന്ന് വിളിച്ച് പറഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ഷംന കാസിം പറയുന്നു. ഫാസില്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം മോസ് ആന്‍ഡ് ക്യാറ്റില്‍ നിന്ന് തന്നെ അവസാനം നിമിഷം മാറ്റിയതാണെന്ന് ഷംന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.മലയാള സിനിമയില്‍ തനിക്കൊരു ശത്രുവുണ്ടെന്ന് അല്ലാതെ അത് ആരാണെന്ന് തനിക്ക് അറിയില്ലെന്ന് ഷംന പറയുന്നു. എന്നാല്‍ അങ്ങനെ ഒരു ശത്രു ഉണ്ടെന്ന് തന്നെയാണ് ഷംനയുടെ വിശ്വാസം. അതേ സമയം മോസ് ആന്‍ഡ് ക്യാറ്റില്‍ നിന്നും തന്നെ ഒഴിവാക്കിയ സമയത്ത് ശപിക്കരുതെന്ന് തന്നെ വിളിച്ച് പറഞ്ഞതായി ഷംന മുമ്പ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.മലയാള ചിത്രങ്ങളില്‍ നിന്നും താന്‍ ഒഴിവാക്കപ്പെടാനുള്ള കാരണങ്ങള്‍ തേടുകയാണ് ഷംന കാസിം. തന്റെ ആറ്റിറ്റിയൂഡാണോ മുഖമാണോ മലയാളത്തിന് ചേരാത്തത് എന്ന് അറിയില്ല എന്നും താരം പറയുന്നു. അതേ സമയം ഓടാത്ത ചിത്രങ്ങളില്‍ പേരിന് മാത്രം വന്ന് പോകാന്‍ തനിക്ക് താല്പര്യമില്ലെന്നും താരം പറയുന്നു.