പിറന്നാള്‍ ആഘോഷിക്കാന്‍ ഷാരൂഖിന്റെ മുംബൈയിലെ രാജകീയ ബംഗ്ലാവില്‍ താരങ്ങളെത്തിയപ്പോള്‍…

shahrukh khan fiftytwo birthday celebration.

ബോളിവുഡിന്റെ കിംഗ് ഖാന് ഇന്ന് 52ാം പിറന്നാള്‍. വര്‍ഷം തോറും പിറന്നാളിനു ഷാരൂഖിന്റെ മുംബൈ അലിബോഗിലെ രാജകീയ ബംഗ്ലാവായ മന്നത്തില്‍ വെച്ച്‌ മാധ്യമങ്ങളുമായി നര്‍മ്മ സല്ലാപത്തിനായി താരം സമയം കണ്ടെത്താറുണ്ട്. ഇത്തവണയും ഖാനും കുടുംബവും നേരത്തെ തന്നെ അലിബോഗിലെ കുടുംബ വീട്ടിലെത്തി.

ഷാരൂഖ്, ഭാര്യ ഗൗരി ഖാന്‍, മക്കളായ സുഹാന ഖാന്‍, അബ്രാം ഖാന്‍ എന്നിവര്‍ക്കൊപ്പമാണ് താരം വീട്ടിലെത്തിയത്. ഖാന്‍ കുടുംബത്തിന് പിന്നാലെ ഷാരൂഖിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ കരണ്‍ ജോഹര്‍, ഫറഖാന്‍, കത്രീന കൈഫ്, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, സിദ്ദാര്‍ത്ഥ് മല്‍ഹോത്ര എന്നിവരും താരത്തിന് ആശംസകളയിക്കാന്‍ വീട്ടിലെത്തി.

വളരെ കുറച്ചു പേര്‍ക്ക് മാത്രമെ തങ്ങളുടെ പാഷനെ പ്രൊഫഷനാക്കി മാറ്റാന്‍ സാധിക്കു. ആ ഭാഗ്യം ലഭിച്ച ഒരാളാണ് താനെന്ന് ഷാരൂഖ് മുമ്ബൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.

സ്റ്റൈലും സംസാര രീതിയുമാണ് ഖാന്‍മാരും കപൂര്‍മാരും വാഴുന്ന ബോളിവുഡ് ലോകത്ത് ഷാരൂഖിനെ വ്യത്യസ്തനാക്കുന്നത്. 1965 നവംബര്‍ രണ്ടിന് ഡല്‍ഹിയിലെ ഒരു മധ്യവര്‍ഗ കുടുംബത്തിലായിരുന്നു ജനനം. 1980 കളില്‍ ടി വി സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടാണ് ഷാരൂഖ് ഖാന്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

1992 ല്‍ പുറത്തിറങ്ങിയ ദീവാനയിലൂടെ അവിഭാജ്യഘടകമായി കിങ്ങ് ഖാന്‍ മാറുകയായിരുന്നു. തുടര്‍ന്ന് ഒട്ടേറെ വിജയ ചിത്രങ്ങളുടെ ഭാഗമായ ഷാരൂഖ് തന്റേതായൊരിടം ബോളിവുഡില്‍ കണ്ടെത്തി. 28 വര്‍ഷത്തെ അഭിനയ ജീവിതം കൊണ്ട് താരം സമ്മാനിച്ചത് 80ല്‍ പരം ചിത്രങ്ങള്‍. പ്രായം 50 പിന്നിട്ടെങ്കിലും കിംഗ് ഖാന്‍ എന്നും ബോളിവുഡിന്റെ സ്വന്തം ചോക്ലേറ്റ് താരം തന്നെയാണ്.