സിനിമയ്ക്ക് വേണ്ടി മേക്ക് ഓവര്‍ നടത്തുന്നതിയ പല താരങ്ങളും ഞെട്ടിക്കുന്ന കഥാപാത്രങ്ങളെ സമ്മാനിക്കുന്നതും പതിവാണ്. അങ്ങനെ ബോളിവുഡ് കിങ്ങ് ഖാന് പുതിയ സിനിമയില്‍ നിന്നും വീഡിയോ പുറത്തിറക്കി ഞെട്ടിച്ചിരിക്കുകയാണ്. ആനന്ദ് എല്‍ റോയി സംവിധാനം ചെയ്യുന്ന സീറോ സിനിമയിലാണ് വ്യത്യസ്ത വേഷത്തില്‍ ഷാരുഖ് എത്തുന്നത്.സിനിമയുടെ പേര് വെളിപ്പെടുത്തുന്നതിനായി നിര്‍മ്മിച്ച വീഡിയോയില്‍ നിന്ന നില്പ്പില് കുള്ളനായിട്ടാണ് ഷാരുഖ് എത്തിയിരിക്കുന്നത്. പൊക്കം മാത്രമാണ് കുറവുള്ളതെങ്കിലും ഗ്ലാമറിന് ഒരു മാറ്റവും വന്നിട്ടില്ല. കഴിഞ്ഞ ദിവസം പുറത്ത് വിട്ട വീഡിയോ മണിക്കൂറുകള്‍ കൊണ്ട് കോടിക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.ചിത്രത്തില്‍ കത്രീന കൈഫ്, അനുഷ്ക ശര്‍മ്മയുമാണ് നായികമാരായി അഭിനയിക്കുന്നത്. 2018 ഡിസംബര്‍ 21 ന് സിനിമ തിയറ്ററുകളിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനിടെ സല്മാന് ഖാന്, റാണി മുഖര്‍ജി, കാജോള്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, ശ്രീദേവി, കരിഷ്മ കപൂര്‍, ജൂഹി ചൗള എന്നിവര്‍ ചിത്രത്തില്‍ അതിഥി വേഷങ്ങളിലെത്തുമെന്നാണ് മറ്റ് റിപ്പോര്‍ട്ടുകള്‍.ജബ് തക് ഹേ ജാന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ഷാരുഖ് ഖാന്, അനുഷ്ക ശര്‍മ്മ, കത്രീന കൈഫ് എന്നിവര്‍ ഒന്നിച്ചഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും സീറോയ്ക്കുണ്ട്. സിനിമയിലെ ഷാരുഖിന്റെ ലുക്കില്‍ നിന്നും സിനിമ എത്രമാത്രം വ്യത്യസ്തമായിരിക്കുമെന്ന കാര്യവും വ്യക്തമായിരിക്കുകയാണ്.
