സ്വന്തമായി സിനിമ സംവിധാനം ചെയ്ത് അഭിനയിച്ച് ശ്രേദ്ധേയനായ സന്തോഷ് പണ്ഡിറ്റ് ഇനി മമ്മൂട്ടിക്കൊപ്പം. ഇതാദ്യമായാണ് സ്വന്തമായി സംവിധാനം ചെയ്യാത്ത ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്. സ്വന്തമായി ചിത്രങ്ങള്‍ സംവിധാനം ചെയ്ത് മാത്രമല്ല സോഷ്യല്‍മീഡിയയിലൂടെയും സന്തോഷ് പണ്ഡിറ്റ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണിപ്പോള്‍.
രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രത്തിലാണ് സന്തോഷ് ആദ്യമായൊരു മുഖ്യധാര സിനിമയിലേയ്ക്ക് അഭിനയിക്കുന്നത്. പുലിമുരുകന് ശേഷം തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. കൃഷ്ണനും രാധയും, ടിന്റുമോന് എന്ന കോടീശ്വരന് എന്നീ ചിത്രങ്ങളാണ് സന്തോഷ് സ്വന്തമായി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രതങ്ങള്. ഇതില്‍ കൃഷ്ണനും രാധയും തിയേറ്ററുകളില്‍ റിലീസും ചെയ്തിരുന്നു.
കോളേജ് പ്രൊഫസറുടെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക്. കുഴപ്പക്കാരായ കോളേജ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജ് ക്യാമ്ബസിലേയ്ക്ക് അതിലേറെ കുഴപ്പക്കാരനായ പ്രൊഫസര്‍ എത്തുമ്ബോഴുണ്ടാകുന്ന സംഭവങ്ങളാണ് ചിത്ര പശ്ചാത്തലം. ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നു എന്നല്ലാതെ കഥാപാത്രത്തെ കുറിച്ചോ മറ്റുവിവരങ്ങളോ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
മുകേഷ്, ഉണ്ണി മുകുന്ദന്, മഖ്ബൂല്‍ സല്മാന്, ഗോകുല്‍സുരേഷ് ഗോപി, പാഷാണം ഷാജി, സിജു ജോണ്‍, കലാഭവന്‍ ഷാജോണ്‍, സിജു ജോണ്‍, അര്ജുന്, ഗണേഷ് കുമാര്‍, സുനില്‍ സുഗത, ദിവ്യദര്ശന്, കൈലാഷ്, ക്യാപ്റ്റന്‍ രാജു, ബിജു കുട്ടന്, ശിവജി ഗുരുവായൂര്‍, മഹിമ നമ്ബ്യാര്‍, വരലക്ഷ്മി, പൂനം ബജ്വ
തുടങ്ങീ വന്‍താരനിര തന്നെയുണ്ട് ചിത്രത്തില്‍. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച് മുഹമ്മദ് കോടികള്‍ ചിലവിട്ട് നിര്‍മ്മിക്കുന്ന ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും. റോയല്‍ സിനിമാസിന്റെ ആദ്യ ചിത്രം കൂടിയാണിത്.
Source: http://m.dailyhunt.in/news/india/malayalam/vellinakshatram-epaper-vellinak/santhosh+pandit+ini+mammuttikkoppam-newsid-66524849