സംവൃത ആളാകെ മാറി-പുതിയ ഫോട്ടോ കാണാം

samvrita sunil newlook

മലയാളത്തില്‍ തിരക്കേറിയ നായികയായിരുന്ന സംവൃത സുനില്‍ വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം കാലിഫോര്‍ണിയയില്‍ സെറ്റിലായിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയിലെ സുഹൃത്ത് മമ്ത സംവൃതയെ അമേരിക്കയില്‍ വെച്ച്‌ കണ്ടു മുട്ടിയിരിക്കുയാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത അരികെ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുള്ളത്. പരസ്പരം കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ച്‌ ഒന്നിച്ചിരിക്കുന്ന ഫോട്ടോ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. തടിയെല്ലാം കുറഞ്ഞ് മുടി വെട്ടിയൊതുക്കി സംവൃത വേറെ സ്റ്റൈലിലായി മാറിയിരിക്കുന്നു.