Featured

ചിലപ്പോള്‍ അത് കാണുമ്പോള്‍ എനിക്ക് ഭ്രാന്ത് പിടിയ്ക്കുമായിരുന്നു, സമാന്ത പറയുന്നു

സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ സമാന്ത വളരെ അധികം പക്വത കാണിക്കാറുണ്ട്. ചെയ്യുന്ന ഓരോ സിനിമയും ഒന്നിനൊന്ന് മെച്ചം. മജ്‌ലിയ്ക്ക് ശേഷം ഓ ബേബി എന്ന ചിത്രത്തിന്റെ റിലീസിന് തയ്യാറെടുക്കുകയാണ് നടി. ഓ ബേബിയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നടത്തിയ അഭിമുഖത്തിലാണ് തുടക്കകാലത്ത് സോഷ്യല്‍ മീഡിയ ട്രോളുകള്‍ തന്നെ എത്രമാത്രം ബാധിച്ചിരുന്നു എന്ന് നടി വെളിപ്പെടുത്തിയത്. ചില ട്രോളുകള്‍ തന്നെ ഭ്രാന്ത് പിടിപ്പിച്ചിട്ടുണ്ടെന്ന് സമാന്ത പറയുന്നു.

Image result for samantha-akkineni

ട്രോളുകള്‍ വല്ലാതെ കരിയറിനെ ബാധിച്ചപ്പോള്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നിട്ടുണ്ട്. എങ്ങനെയാണ് അത്തരം ഒരു അവസ്ഥയില്‍ നിന്ന് കടന്നു വന്നത് എന്ന് ആരോടും വിശദമാക്കാന്‍ പോലും എനിക്കിന്ന് പറ്റുന്നില്ല. ഇപ്പോള്‍ ഞാന്‍ പഠിച്ചു. ട്രോളുകളെ തമാശകളായി മാത്രം കാണാന്‍ സാധിക്കുന്നുണ്ട്. അവ എന്റെ മാനസിക നിലയെ ബാധിക്കുന്നില്ല.

ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഏത് തരത്തിലുള്ള പ്രതികരണങ്ങളാണ് വരാന്‍ പോവുന്നത് എന്നും എനിക്ക് ഊഹിക്കാന്‍ സാധിക്കാറുണ്ട്- സമാന്ത പറഞ്ഞു. സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍, തെറ്റുകളില്‍ നിന്നാണ് ഞാന്‍ പഠിച്ചത് എന്ന് സമാന്ത പറയുന്നു. അനുഭവങ്ങളില്‍ പാഠങ്ങള്‍ പഠിച്ചു തുടങ്ങിയിട്ട് കുറച്ച് വര്‍ഷങ്ങളായിട്ടേയുള്ളൂ. അത് ജോലിയില്‍ പ്രതിഫലിക്കുന്നു

Leave a Reply