സല്മാന് ഖാന്റെ റേസ് മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് തുടങ്ങി. ജാക്ലിന് ഫെര്‍ണാണ്ടസ് നായികയായി എത്തുന്ന ചിത്രത്തില്‍ സല്മാന് ഖാന് നായകനായല്ല വില്ലനായാണ് എത്തുന്നതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. പ്രത്യേകമായി ശത്രുക്കളുടെ മനസിനെ സ്വാധീനിച്ച് നശിപ്പിക്കുന്ന ഒരു കഥാപാത്രത്തെയാണ് സല്മാന് ഖാന് അവതരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
റേസ് മൂന്നാം ഭാഗത്തിന് വേണ്ടി മാത്രമാണ് സല്മാന് ഖാന് വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ തയ്യാറായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സല്മാന് ഖാന് വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ താന്‍ വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിക്കില്ലെന്നും ആരാധകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ മാത്രമാണ് തെരഞ്ഞെടുക്കുന്നതെന്നും സല്മാന് ഖാന് തുറന്നു പറഞ്ഞിരുന്നു.
എന്നാല്‍ പെട്ടെന്ന് തീരുമാനം മാറ്റി ഒരു വില്ലന്‍ കഥാപാത്രം സല്മാന് ഖാന് തെരഞ്ഞെടുക്കുന്നുണ്ടെങ്കില്‍ അത് വെറുതെയാകില്ല. ആ കഥാപാത്രം ആരാധകര്‍ സ്വീകരിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെയാണ്. ഒരു വില്ലന്‍ കഥാപാത്രത്തിന്റെ മറ്റ് മോശം സ്വഭാവങ്ങളൊന്നും സല്മാന് ഖാന് സ്വീകരിക്കുന്നില്ല. വളരെ പോസിറ്റീവായി തന്നെ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്.
സല്മാന് ഖാനും ജാക്ലിന് ഫെര്‍ണാണ്ടസിനുമൊപ്പം അനില്‍ കപൂര്‍, ബോബി ഡിയോള്‍, ഡെയ്സി ഷാ എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. 2018 ജൂണ്‍ 18നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. റെമോ ഡിസൂസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടിപ്സ് ഫിലിംസ് സല്മാന് ഖാന് ഫിലിംസിന്റെ ബാനറില്‍ സല്മാന് ഖാന് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.
Click Here :- വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉറപ്പിച്ച് പറഞ്ഞ കാര്യം, സല്മാന് ആ തീരുമാനം മാറ്റാന്‍ കാരണം