പ്രേമത്തിലൂടെ മലയാളികളുടെയും യുവാക്കളുടെയും ഹൃദയം കവര്‍ന്ന സായ് പല്ലവിയുടെ തമിഴിലെ അരങ്ങേറ്റ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. എ.എല്‍.വിജയ് നാഗ ശൗര്യയെയും സായ് പല്ലവിയെയും കേന്ദ്രകഥാപാത്രങ്ങാളി ഒരുക്കുന്ന കരു എന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്കാണ് പുറത്തു വിട്ടിരിക്കുന്നത്.
പ്രഭു ദേവയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടിരിക്കുന്നത്. വളരെ വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇറങ്ങിയതോടെ പ്രേക്ഷകരുടെ ആകാംഷ വര്‍ദ്ധിച്ചിരിക്കുകയാണ്. പച്ചപ്പുല്ത്തകിടില് സായ് പല്ലവിയും ഒരു പെണ്‍കുട്ടിയും പരസ്പരം ആലിംഗനം ചെയ്ത് കിടക്കുന്നതാണ് ഫസ്റ്റ് ലുക്ക്. ഗര്‍ഭാശയത്തില്‍ ഗര്‍ഭസ്ഥ ശിശു കിടക്കുന്ന പോലെയാണ് ഒരു പുല്ചുരുളുന് നടുക്കായി സായ് പല്ലവിയും പെണ്‍ക്കുട്ടിയും കിടക്കുന്നത്.
പിറക്കാത്ത കുഞ്ഞ് എന്ന അര്‍ത്ഥമുള്ള ചിത്രത്തിന്റെ പേര് സൂചിപ്പിന്നത് പോലെ ഹൊറര്‍ ചിത്രമാണ് കരു. നാഗ ശൗരയെ തന്നെ നായകനാക്കി എ.എല്‍.വിജയ് ചിത്രം തെലുങ്കിലും പുറത്തിറക്കും. ഛായാഗ്രഹണം നീരവ് ഷായും എഡിറ്റിംഗ് ആന്റണിയും നിര്‍വ്വഹിക്കും.
സ്വന്തം ഭാഷയില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണിപ്പോള്‍ സായ് പല്ലവി. മണി രത്നം ചിത്രമായ കാട്രു വെളിയിഡൈയായിരുന്നു സായുടെ തമിഴിലെ അരങ്ങേറ്റ ചിത്രം. എന്നാല്‍ സായിക്ക് പകരം ബോളിവുഡ് താരം അദിതി റാവു ഹൈദരി ആ വേഷം ചെയ്തു. ശേഷം വിക്രമിന്റെ സ്കെച്ച്് എന്ന ചിത്രത്തില്‍ താരം ഒപ്പിട്ടിരുന്നെങ്കിലും ചില കാരണങ്ങളാല്‍ താരം ചിത്രത്തില്‍ നിന്നും പിന്മാറുകയും പകരം തമന്നയെ ആ വേഷത്തിലേയ്ക്ക് പരിഗണിക്കുകയും ചെയ്തു.
ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലിയുടെ തമിഴ് റീമേക്കിലും സായ് അഭിനയിച്ചു വരികയാണ്. ചിത്രത്തില്‍ സായുടെ നായകനായെത്തുന്നത് മാധവാണ്. കൂടാതെ തെലുങ്ക് അരങ്ങേറ്റ ചിത്രമായ ഫിദയിലും സായ് പല്ലവി അഭിനയിച്ചു വരുന്നു.